ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

410

  വന്നുചെർന്നതാണെന്നാ, അതിനെ ​എടുത്തുകളയുവാൻ  അവർ  വിചാരിച്ചാൽ  സാധ്യമല്ലെന്നും  ധരിച്ചിരുന്നാൽ  കോളളാം'.
 ഇതിനുശേഷം  പുഴവാതപ്രസംഗത്തിനിടയാക്കിയ സംഭവങ്ങളെയും,അന്നത്തെ യോഗനടപടികളെയും,അവിടെ  നടന്ന  പ്രസംഗങ്ങളെയും  അദ്ദേഹം  പ്രസ്താവനയിൽ പരാമർശിക്കുകയും, ആ പശ്ചാതലത്തിൽ  തന്റെ പ്രസംഗം  ഇത്രോം  അത്യന്താപേക്ഷിതമായിരുന്നു  എന്നു സ്ഥാപിക്കുകയും ചെയ്യുന്നു. നായന്മാർ  ക്രൂരന്മാരാണെന്നും, ആത്മമാർത്ഥതയില്ലാത്തവരാണെന്നും  താൻ പ്രസ്താവിച്ചു  എന്ന സർവ്വീസ് പത്രവും  അതിനെതുടർന്നു  'മലയാള രാജ്യവും'

പ്രസിദ്ദപ്പെടുത്തിയതു പൊളിയാണെന്ന് അദ്ദേഹം വിശദമാക്കി.അനന്തരം നായർസമാജങ്ങളേ സംബന്ധിച്ചും അവശസമുദായങ്ങളോടും നായർസമാജങ്ങളും സമുദായവും അനവർത്തിക്കുന്ന നയത്തേസംബന്ധിച്ചും താൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ വിശദീകരിച്ച് അദ്ദേഹം സാധൂകരിച്ചു. അന്നുകഴി‌ഞ്ഞയോഗത്തെപറ്റി അദ്ദേഹം പ്രസ്താവിക്കുന്നതിങ്ങിനെയാണ്, ;എന്റ പ്രസംഗം പ്രതിശേധിക്കുന്നതിൽ നായർയൂണിയൻഹോസ്റ്റലിൽവച്ച് ഒരുയോഗം കൂടിയതായി പത്രങ്ങളിൽ വായിക്കുകയുണ്ടായി. അതിനെപ്പറ്റിഔദ്യോഗികമായി അറിവുകിട്ടുന്നത് വരെ പത്രങ്ങളിൽ കണ്ടമാതിരിയുള്ള ഒരു പ്രമേയം ആ സഭയിൽപാസാക്കിയതായി വിചാരിക്കുവാൻ എനിക്കു നിവ്രത്തിയില്ലായിരുന്നു. ഇത്ര ബുദ്ദി ഹീനമായും സദ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുമുള്ള ഒരു പ്രമേയം യോഗ്യന്മാർ ചേർന്ന് പാസാക്കുമെന്ന് എനിക്കു വിശ്വസിക്കുവാൻ നിവ്രത്തിയില്ല. നായർയൂണിയൻഹോസ്റ്റലുണ്ടാകുന്നതിന് എന്റ പരിശ്രമവും ആയിരംരൂപായും ഉപകരിച്ചിട്ടുണ്ട. എന്നാൽ ഇപ്പോൾ യർയൂണിയന്റ ഉടമസ്ഥരായി ഭാവിക്കുന്ന ആളുകൾ ഒാരോരുത്തരും അതിനു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ള തുകകളിൽ എത്രമാത്രം കൊടുത്തിട്ടുണ്ടെന്ന് അതിന്റ റിപ്പോർട്ട പ്രസിദ്ദപ്പെടുത്തിയാൽ പൊതുജനങ്ങൾക്കു മനസ്സിലാകുന്നതാണ്

സദുദ്ദേശത്തോടുകൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/425&oldid=157570" എന്ന താളിൽനിന്ന് ശേഖരിച്ചത്