ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

429

ആഭിമുഖ്യത്തിൽ സൌജന്യമായി വിദ്യാർത്ഥിമന്ദിരങ്ങൾ സ്ഥാപിച്ചു. മലബാറിൽ ഒററപ്പാലത്തു ഹരിജനബാലികമാർക്ക് വേണ്ടി ഒരു ബാലികാസദനമേർപ്പെടുത്തി. ഹരിജനവർഗ്ഗങ്ങളിൽ ഏററവും പിന്നോക്കം നില്ക്കുന്ന കാണിക്കാരെ ഉദ്ധരിക്കുവാൻ വേണ്ടി ദക്ഷിണതിരുവിതംക്രൂറിൽ നെടുമങ്ങാട്ടു വിതുര എന്ന ഗ്രാമത്തിൽ സംഘത്തിന്റെ ശ്രമഫലമായി ഒരാശ്രമം സ്ഥാപിച്ചു. അതിലേയ്ക്കാശ്യമുളള കെട്ടിടങ്ങളും ഫലഭൂയിഷ്ഠമായ പത്തേക്കർ ഭൂമിയും ചങ്ങനാശേരി സ്വന്തം സ്ഥത്തുനിന്നു വിട്ടുകെടുത്തതിനുപുറമേ അതിന്റെ ദൈനംദിനമുളള നടത്തിപ്പിലേക്കാവിശ്യമുളള ചിലവിൽ മൂന്നിൽഒന്നു വഹിച്ചുവരികയും ചെയ്തൂ. മിസസ്സു് ചങ്ങനാശേരി പരമേശ്വരൻപിളളയാണ് ഇപ്പോഴും പ്രസ്തൂത ചിലവുകൾ നിർവഹിച്ചുവരുന്നതു്. ആശ്രമത്തോടനുബന്ധിച്ചു് ഒരു നെയ് ത്തുശാലയും പ്രാഥമിക വിദ്യാലയവും നടത്തിവരുന്നുണ്ടു് . നാഗരീകത്വത്തിന്റെ ഇളംരശ്മികൾപോലും ഇപ്പോഴും എത്തിനോക്കിയിട്ടില്ലാത്ത നിബിഡമായ വനാന്തരങ്ങളിൽ കഴിഞ്ഞുകുടിയിരുന്ന കാണിക്കാരായ എട്ടു പത്തു ബാലന്മാർ ആശ്രമത്തിൽ സ്ഥിരമായിത്താമസിച്ചുവരുന്നു . മനുഷ്യവാസമില്ലാത്ത മലകളിലും വാനാന്തരങ്ങളിലും കാട്ടുമൃഗങ്ങളെപ്പോലെ കഴിഞ്ഞിരുന്ന ബാലന്മാരെ ചങ്ങനാശേരിതന്നെ ആ സ്ഥലങ്ങളിൽ കാൽനടയായി സഞ്ചരിച്ചു കൂട്ടിക്കൊണ്ടുപോരുകയാണത്രേ ചെയ്തതു്. ആശ്രമത്തിന്റെ ഉൽഘാടനത്തിനുശേഷം മഹാത്മാഗാന്ധി ആ സ്ഥാപനത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ടു് ഹരിജൻപത്രത്തിൽ ഒരു ലേഖനം പ്രസിദ്ധം ചെയ്യുകയുണ്ടായി. ചങ്ങനാശേരി ശൈശവം മുതല്ക്കുതന്നെ അവശസമുദായങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കയും മല്ലടിക്കയും ചെയ്തുകൊണ്ടിരുന്ന ദേഹമാണു് . ഒരു വിദ്യാർഥിയെന്ന നിലയിൽ സഹപാഠികളുടേയും അദ്ധ്യാപകന്മാരുടേയും യഥാസ്ഥിതികത്വത്തെ പ്രതിഷേധിച്ചു് ഒരു വിപ്ലവകാരിയെന്നുള്ള പേർ അദ്ദേഹം സമ്പാദിച്ച സംഭവം നാം കണ്ടുകഴിഞ്ഞു . ൧ ൮-ൽ നടന്ന ചാന്നാർലഹളയിലാണു് ഒരു പൊതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/444&oldid=157589" എന്ന താളിൽനിന്ന് ശേഖരിച്ചത്