ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൂപഭേദപ്പെടുത്തുവാൻ ചങ്ങനാശേരി അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെയൊക്കെ ചെയ്തിട്ടുണ്ടു്. വയ്ക്കംസത്യാഗ്രഹമാരംഭിക്കുന്നതിനു വളരെ മുൻപുതന്നെ ഹരിജനോദ്ധാരണം സംബന്ധിച്ച ജോലികളിലേർപ്പെട്ടു്, ജാതിവ്യത്യാസത്തെ എതൃത്തു്, നായർസമുദായത്തിന്റെ സാമൂഹ്യസംഘടനയെ ഉടച്ചുവാർത്തു് നൂതനശക്തികളെ തുറന്നുവിട്ട അദ്ദേഹം ഈ രാജ്യത്തിലെ ഏറ്റവും ധീരനായ സമുദായപരിഷ്ക്കർത്താവായിരുന്നു എന്നു തീർത്തുപറയാം. കേരളഹരിജനസേവാസംഘത്തിന്റെ അദ്ധ്യക്ഷനെന്ന നിലയിൽ അദ്ദേഹം അഖിലഭാരതപ്രശസ്തി ആർജ്ജിച്ചു. ആധുനികകാലത്തു തിരുവിതാംകൂറിലുണ്ടായിട്ടുള്ള ഏറ്റവും സമർത്ഥനും തന്ത്രജ്ഞനുമായ രാഷ്ട്രീയപ്രവർത്തകൻ അദ്ദേഹംതന്നെയായിരുന്നു. മറ്റേതൊരാളെക്കാളും കൂടുതൽ രാഷ്ട്രീയപ്രസ്ഥാനങ്ങളെ അദ്ദേഹം സംഘടിപ്പിച്ചു നയിച്ചിട്ടുണ്ടു്. ദേശീയപ്രവർത്തനങ്ങളിൽ ഒരു യഥാർത്ഥവാദിയായിരുന്ന അദ്ദേഹം എതൃക്കേണ്ടിടത്തു് നിർഭയമെതിർത്തും, രാജിപ്പെടേണ്ട ഘട്ടങ്ങളിൽ ബുദ്ധിപൂർവ്വം രാജിയുണ്ടാക്കിയും, ഒന്നിലധികം അതിപ്രധാനങ്ങളായ രാഷ്ട്രീയസമരങ്ങളെ വിജയത്തിലേയ്ക്കു നയിച്ചിട്ടുണ്ടു്. വിപുലമായ വ്യവസായീകരണത്തിൽ ദൃഢവിശ്വാസമുണ്ടായിരുന്ന അദ്ദേഹം കൊല്ലത്തു് "തോമസ്സ് സ്റ്റിഫൻ ഓട്ടുകമ്പനി" എന്ന വ്യവസായശാല നവീകരിക്കയും പരിപുഷ്ടമാക്കയും ചെയ്തിട്ടുള്ള കാര്യ്യം സുവിദിതമാണു്. എന്നാൽ അതേസമയംതന്നെ ഗ്രാമവ്യവസായങ്ങളെ പരിപുഷ്ടമാക്കി ഗ്രാമീണജീവിതത്തെ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ വിശദമായി മനസ്സിലാക്കിയിരുന്ന അദ്ദേഹം "തിരുവിതാംകൂർ ഗ്രാമവ്യവസായ സംഘം" എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു് അതിന്റെ പ്രസിഡൻറ്സ്ഥാനം കയ്യേററു. പ്രസ്തുത കമ്പനി ജോലി ആരംഭിക്കുവാൻ ഒരുക്കങ്ങൾ തുടങ്ങിയ വേളയിലാണു് രാഷ്ട്രീയപ്രക്ഷോഭണവും അദ്ദേഹത്തിന്റെ അവസാനരോഗവും അതിനെ പ്രതിബന്ധപ്പെടുത്തിയതു്.

നെടുമങ്ങാട്ടുതാലൂക്കിലെ വനാന്തരങ്ങളിൽ കടന്നുചെന്നു കഠിനമായ മലേരിയാരോഗത്തിന്റെ അപകടങ്ങളെപ്പോലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/5&oldid=216621" എന്ന താളിൽനിന്ന് ശേഖരിച്ചത്