ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഗണിച്ചു് അദ്ദേഹം വിസ്തൃതമായ ഒരൊന്നാംതരം റബ്ബർത്തോട്ടം കൃഷിചെയ്തുണ്ടാക്കി. വിദ്യാർത്ഥിമന്ദിരങ്ങളും വിദ്യാലയങ്ങളും തുടങ്ങി കാട്ടുജാതിക്കാരായ പിന്നോക്കസമുദായങ്ങൾക്കു് ആശ്രമങ്ങൾവരെ സൃഷ്ടിച്ചിട്ടുള്ള അദ്ദേഹം പല ജനോപകാരപ്രദങ്ങളായ സ്ഥാപനങ്ങളുടേയും നിർമ്മാതാവാണു്. ഒരു സാമ്പത്തികശാസ്ത്രജ്ഞനായ അദ്ദേഹം കേരകർഷകസംഘം പ്രസിഡന്റെന്ന നിലയിൽ അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങളുടെ വിവരണം നിസ്തുലമായ ഒരു പ്രമാണമായി എന്നും പരിലസിക്കുന്നതാണ്. തിരുവിതാംകൂറിലെ ഓരോ ഇഞ്ചുഭൂമിയെപ്പറ്റിയും, അതിനെ അധിവസിക്കുന്ന ജനങ്ങളുടെ സാമ്പത്തികാവസ്ഥയെപ്പറ്റിയും, ഇത്ര പരിപൂണ്ണമായ പരിജ്ഞാനമുള്ള മറ്റൊരു സമകാലീനനും ഉണ്ടായിരുന്നിട്ടില്ല. വസ്തുതകളും അടിസ്ഥാനതത്വങ്ങളും അതിശയോക്തിയോ അധഃസ്ഥിതിയോ കൂടാതെ ഒരു ശാസ്ത്രീയഗവേഷകനെപ്പോലെ അദ്ദേഹം സസൂക്ഷ്മമായി പഠിച്ചിരുന്നു. വികാരം ബുദ്ധിയെ കീഴടക്കുവാൻ ഒരിക്കലും അനുവദിക്കാത്ത ഒരു ശാസ്ത്രീയ വീക്ഷണകോടിയാണദ്ദേഹത്തിനുണ്ടായിരുന്നതു്. അദ്ദേഹം ഒരു നല്ല നിയമജ്ഞനും, തിരുവിതാംകൂറിലെ അത്യുന്നതന്മാരായ അഭിഭാഷകന്മാരിലൊരാളും ആയിരുന്നു. ഗവർമ്മെൻറ് അദ്ദേഹത്തെ ഹൈക്കോടതിയിലേയ്ക്കുയർത്തിയപ്പോൾ തിരുവിതാംകൂറിലെ അത്യുന്നതമായ നീതിപീഠത്തിനു് ഏറ്റവും പ്രാപ്തനായ ഒരു ന്യായാധിപനെ ലഭിച്ചു. അദ്ദേഹത്തിന്റെ നിസ്സീമമായ കാര്യ്യശേഷിക്കും, നിർദ്ദാക്ഷിണ്യമായ നീതിനിർവഹണത്തിനും, സംശയാതീതമായ സത്യസന്ധതയ്ക്കും, തിരുവിതാംകൂറിലെ പ്രശസ്തരായ പല അഭിഭാഷകന്മാരും സാക്ഷ്യം വഹിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ചില വിധിത്തീർച്ചകൾ ഇക്കാലങ്ങളിലുണ്ടായിട്ടുള്ളവയിൽ ഏറ്റവും ശ്രേഷ്ഠങ്ങളായി പരിഗണിക്കപ്പെട്ടേയ്ക്കാമെന്നാണു് ഒരഭിഭാഷകനേതാവു് ഒരിക്കൽ അഭിപ്രായപ്പെട്ടതു്. സർവ്വോപരി ധാരാളം ശിക്ഷണബോധവും പരിശ്രമശീലവും ധീരതയും ഉള്ള ഒരാളായിരുന്നു അദ്ദേഹം. ചങ്ങനാശേരി ഒരതിമാനുഷനോ

വൈരാഗിയോ ആയിരുന്നില്ല. മനുഷ്യസഹജമായ സാമാന്യഗുണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/6&oldid=216622" എന്ന താളിൽനിന്ന് ശേഖരിച്ചത്