ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മദ്ധ്യതിരുവിതാംകൂറിലേ ഒരു നായർ ഇടപ്രഭുകുടുംബത്തിൽ, സമീപമുള്ള ഒരു പ്രധാന ഇല്ലത്തിലേ ഇളമുറക്കാരനായ ഒരു നമ്പൂതിരിബ്രാഹ്മണൻ വിവാഹം ചെയ്തു. ആ ദാമ്പത്യബന്ധം ആദ്യഘട്ടത്തിൽ നിർബാധമായി പുരോഗമിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ വധൂവരന്മാർ അഞ്ചു ശിശുക്കളുടെ മാതാപിതാക്കന്മാരായിത്തീന്നു. എന്നാൽ, ആ ഘട്ടത്തിൽ അവരുടെ ബന്ധത്തിനു് ഒരു വലിയ ഉലച്ചിൽ തട്ടി. ഇല്ലത്തിലെ മൂപ്പനും തറവാട്ടിലേ കാരണവനും തമ്മിൽ അതികലശലായ ഒരു രസക്ഷയം ഉത്ഭവിച്ചു. അതിന്റെ ഫലമായി വിവാഹബന്ധം ശിഥിലപ്പെട്ടുപോയി. വ്യവഹാരപ്രിയനായിരുന്ന കാരണവർ നമ്പൂതിരിയെ ഒരു നല്ല പാഠം പഠിപ്പിക്കണമെന്നു തീരുമാനിച്ചു. അശരണരായിത്തീർന്ന ഭാര്യ്യയും, അഞ്ചു സന്താനങ്ങളും, ഭർത്താവായിരുന്ന നമ്പൂതിരിയേയും, ഇല്ലത്തിലെ ഇതര അംഗങ്ങളേയും, പ്രതികളായിച്ചേർത്തു കോടതിയിൽ ചിലവിനു കിട്ടുവാനായി ഒരു വ്യവഹാരം ബോധിപ്പിച്ചു. അക്കാലത്തു പ്രക്ഷോഭജനകമായ ഒരു സംഭവമായിരുന്നു ഇതു്. അന്നു് ആലപ്പുഴ ജില്ലാജഡ്ജിയായിരുന്ന മി. കെ. നാരായണമേനോൻ, കുട്ടികൾക്കു ചിലവിനു കിട്ടുവാനവകാശമുണ്ടെന്നു വിധിയെഴുതി. നമ്പൂതിരി ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിച്ചു. ദിവാൻബഹുദൂർ ഏ. ഗോവിന്ദപ്പിള്ള ഉൾപ്പെട്ട ഒരു ഫുൾബെഞ്ചിലാണു ഹൈക്കോടതിയിൽ പ്രസ്തുത കേസ് വാദം കേട്ടതു്. പുടമുറി നായന്മാരും മലയാളബ്രാഹ്മണരും തമ്മിലുള്ള ന്യായാനുസരണമായ വിവാഹരീതിയാണെന്നും, അതിനാൽ കുട്ടികൾക്കു ചിലവിനു കൊടുക്കുവാൻ നമ്പൂതിരി

ബാധ്യസ്ഥനാണെന്നുമായിരുന്നു ഫുൾബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർ അഭിപ്രായപ്പെട്ടതു്. എന്നാൽ ഫുൾബെഞ്ചിലെ മറ്റൊരു ജഡ്ജിയായിരുന്ന ജസ്റ്റീസ് പത്മനാഭയ്യർ ബ്രാഹ്മണർക്കും ശൂദ്രർക്കും തമ്മിൽ ഹിന്ദുനിയമമനുസരിച്ചു വിവാഹബന്ധമനുവദിച്ചിട്ടില്ലെന്നും, അതിനാലും, മറ്റു കാരണങ്ങളാലും പ്രസ്തുത ദാമ്പത്യത്തിൽ നിന്നുണ്ടായ ശിശുക്കൾക്കുപോലും ചിലവിനു കിട്ടുവാൻ അവകാശമില്ലെന്നും, ഒരു വിഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഭൂരിപക്ഷതീരുമാനപ്രകാരം തന്നെ ഹിന്ദു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/62&oldid=216720" എന്ന താളിൽനിന്ന് ശേഖരിച്ചത്