ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്യായം

പുടമുറി, നിയമപ്രകാരമുള്ള വിവാഹമാണെന്നു ദിവാൻബഹുദൂർ എ. ഗോവിന്ദപ്പിള്ള വിധി എഴുതുന്നതിനു് എട്ടു സംവത്സരങ്ങൾക്കു മുൻപായിരുന്നു മരുമക്കത്തായ വിവാഹങ്ങൾക്കു നിയമസാധുത്വം നൾകണമെന്ന കാര്യ്യം തിരുവിതാംകൂർ നിയമനിർമ്മാണസഭയുടെ ആലോചനയ്ക്കു വിഷയമായതു്. പരേതനായ പി. താണുപിള്ള ഈവിഷയത്തെപ്പറ്റി ഒരു ബിൽ -ൽ നിയമസഭയിൽ ഹാജരാക്കി. ശിക്ഷാ നിയമബിൽ നിയമസഭയുടെ പര്യ്യാലോചനയ്ക്കു വിഷയമായപ്പോൾ, അതിൽ വിവാഹങ്ങളെ സംബന്ധിക്കുന്ന കുറ്റങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകളിൽ മരുമക്കത്തായികളായ ഹിന്ദുക്കളുടെ ഇടയിലുള്ള വിവാഹങ്ങൾക്കു നിയമസാധുത്വമുണ്ടോ എന്ന പ്രശ്നമുത്ഭവിക്കയും, അത്തരം വിവാഹങ്ങൾക്കു് സാധുവായ വിവാഹങ്ങളുടെ ലക്ഷണങ്ങൾ തികഞ്ഞിരുന്നു എങ്കിലും, വിവാഹമോചനം സംബന്ധിച്ചു ഖണ്ഡിതമായ വ്യവസ്ഥകളൊന്നുമില്ലാതിരുന്നതിൽ ശിക്ഷാനിബന്ധനകൾ നടപ്പിൽ വരുത്തുന്നതിൽ ദുർഘടമുണ്ടാകുമെന്ന അഭിപ്രായം പ്രകടമാകുകയും ചെയ്തതിനാൽ മരുമക്കത്തായികളുടെ വിവാഹം സാധുവാണെന്നു നിയമത്താൽ വിധിക്കയും, വിവാഹമോചനത്തിനു ലളിതവും വ്യക്തവും ആയ നടപടികൾ ഏർപ്പെടുത്തുകയും ചെയ്യേണ്ടതു് ആവശ്യമായിത്തീരുന്നതിനാലാണു താൻ പ്രസ്തുത ബിൽ അവതരിപ്പിക്കുന്നതെന്നു് താണുപിള്ള ബില്ലിന്റെ സാധ്യകാരണവിവരണത്തിൽ പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ടായിരുന്നു. പ്രസ്തുതബില്ലിൽ എല്ലാ മരുമക്കത്തായവിവാഹങ്ങൾക്കും നിയമസാധുത്വം നൽകിയിരുന്നതു കൂടാതെ, വിവാഹമോചനത്തിനു് വ്യക്തവും ലളിതവുമായ നടപടികൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

പി. താണുപിള്ള അക്കാലത്തു തിരുവിതാംകൂറിൽ ജീവിച്ചിരുന്ന പ്രതിഭാസമ്പന്നന്മാരിൽ അഗ്രേസരനായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/64&oldid=216715" എന്ന താളിൽനിന്ന് ശേഖരിച്ചത്