ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിട്ടുണ്ടു്. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളും താഴ്വരകളിൽ ഉയർന്നു നില്ക്കുന്ന ശൈലാഗ്രങ്ങളെപ്പോലെ ഉന്നതമായി പ്രശോഭിക്കതന്നെ ചെയ്യും. അദ്ദേഹം തീഷ്ണമായ അഭിപ്രായാന്തരങ്ങളുടെ നടുമദ്ധ്യത്തിലാണു ജീവിതു്. അതിനുള്ള കാരണം ചാരുകസാലയിലിരുന്നുകൊണ്ടു ചുറ്റുപാടും നടന്നുകൊണ്ടിരുന്ന സംഭവങ്ങളെ വിമർശിക്കുക മാത്രം ചെയ്യുന്ന ഒരു പൊതുക്കാര്യ്യപ്രസക്തനായിരുന്നില്ല അദ്ദേഹമെന്നുള്ളതാണു്. മിക്ക സമരരംഗത്തിലും മുന്നണിയിലദ്ദേഹത്തെക്കാണുവാൻ കഴിഞ്ഞിട്ടുണ്ടു്. ഒരു വശത്തുള്ള ജനങ്ങൾ കഠിനമായി അദ്ദേഹത്തെ പഴിക്കുമ്പോൾ മറുവശത്തുള്ളവർ തുല്യനിലയിൽ അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ടു്. അനാസ്ഥയും അലസതയും അദ്ദേഹത്തെ അന്ത്യംവരെ ബാധിച്ചിരുന്നില്ല. അസ്വസ്ഥവും വിശ്രമരഹിതവുമായ ഒരു ജീവിതമാണു് അദ്ദേഹം നയിച്ചതു്. അദ്ദേഹത്തപ്പോലെ ഒരേ ഘട്ടത്തിൽ അപലപിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുള്ള മറ്റൊരു വ്യക്തിപോലും കഴിഞ്ഞ അരശ്ശതാബ്ദത്തിനിടയ്ക്കു് തിരുവിതാംകൂറിലുണ്ടായിട്ടില്ല. പരസ്പരവിരുദ്ധങ്ങളും വിവേചനം ചെയ്തു തിരഞ്ഞെടുക്കുവാൻ ദുസ്സാധങ്ങളുമായ സംഭവബഹുലതയിൽ നിന്നു് ഇങ്ങിനെ ഒരു ജീവചരിത്രം നിർമ്മിക്കുക ഇതിന്റെ കർത്താവിനു് എത്രമാത്രം ശ്രമകരമായ ഒരു ജോലിയായിരുന്നു എന്നെനിക്കറിയാം. മി. നാരായണപിള്ളയോ ഞാനോ ചരിത്രപുരുഷന്റെ അന്ധരായ സ്തുതിപാഠകരല്ല. വസ്തുതകൾ പ്രതിപാദിച്ചു ചങ്ങനാശേരിയുടെ വീക്ഷണകോടി വിശദമാക്കുകയാണു് ഈ ഗ്രന്ഥത്തിൽ ചെയ്തിട്ടുള്ളതു്. അതുകൊണ്ടുതന്നെ ഇതിലാവിഷ്ക്കരിച്ചിട്ടുള്ള അഭിപ്രായങ്ങൾ മുഴുവൻ കർത്താവിന്റെയോ എന്റേയോ അഭിപ്രായങ്ങളായിരിക്കണമെന്നു തീരേ നിർബന്ധമില്ല. ചങ്ങനാശേരി പങ്കെടുത്തിട്ടുള്ള സംരംഭങ്ങളിൽ സമകാലീനരെന്ന നിലയിൽ ഭാഗഭാക്കുകളാകുവാൻ

ഞങ്ങൾക്കിടവന്നിരുന്നു എങ്കിൽ ചില ഘട്ടങ്ങളിൽ മറു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/8&oldid=216628" എന്ന താളിൽനിന്ന് ശേഖരിച്ചത്