ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം6

  ക്ഷയേ  ഹ്യസ്യ  ബഹ്രൻ രോഗാൻ മരണം വാനിയച്ഛതി
   വിഷമാശനം ശോഷസ്യായതനമിതി യദുക്തം തദനുവ്യാഖ്യാ

സ്യാമഃ യദാ പുരുഷഃ പാനാശനഭക്ഷ്യലേഹ്യോപയോഗാൻ പ്രകൃതികരണസംയോഗരാശിദേശകാലോപയോഗസംസ്ഥോപശയവിഷമാനാസേവതേ തദാ തസ്യ വാതപിത്തശ്ലേഷ്മാണോ വൈഷമ്യമാപദ്യന്തേ തേ വിഷമാശ്ശരീരമനുപസൃത്യ യദാ സ്രോതസാം മുഖാനി പ്രതിവയ്യാവതിഷ്ഠന്തേ തദാ ജന്തർയ്യദാഹാരജാതമാപ്‍ഹരതി തദസ്യ മൂത്ര പുരുഷമേവോപചീയതേ ഭൂയിഷ്ടം നാന്യസ്തഥാ ശരീരധിതുഃ സ പുരീഷോപഷ്ടംഭാദ്വർത്തയതി 16



ശമാകുന്നു. ശരീരസ്ഥിതിക്കുവേണ്ടി അതിനെ വഴിപ്പോലെ രക്ഷിക്കുകയും വേണം. ഇതു ക്ഷയിച്ചുപോയാൽ പല പ്രകാരത്തിലുള്ള രോഗങ്ങളോ മരണംതന്നെയോ സംഭവിച്ചുപോകും*

16-വിശമാശനം ശോഷകരണങ്ങളിൽ ഒന്നാണെന്നു പറഞ്ഞുവല്ലോ,അതിന്റെ സ്വഭാവോപദ്രവങ്ങളേയും വിവരിച്ചുപദേശിക്കാം.പ്രകൃതിവിരുദ്ധങ്ങളായും വേണ്ടതുപോലെ ഉണ്ടാകാത്തതും അതാതിലെ സംയോഗം തെറ്റിയതും ദേശം കാലം ഉപയോഗസംസ്ഥ ഉപശയം ഇതുകൾക്കു വിപരീതങ്ങളുമായ പാനാശന ഭക്ഷ്യലേഹ്യങ്ങളായ ചതുവ്വിധഭക്ഷണസാധനങ്ങളെ ശീലിച്ചാൽ വാതപിത്തകഫങ്ങൾ വിഷമങ്ങളായിതീരുകയും ചെയ്യും .അങ്ങിനെ വിഷമങ്ങളായിത്തീർന്ന ദോഷങ്ങൾ ശരീരമാസകലം വ്യാപിക്കുകയും ജഠരാഗ്നിയിൽപചിച്ച ആഹാരത്തിന്റെ രസത്തെ രസധാതുവിൽ കൊണ്ടുചെല്ലുന്ന സിരകളുടെ മുഖങ്ങളെ തീരെ തടയുകയും ചെയ്യും. അപ്പോൾ അവൻ ഏതുതരം ആഹാരം ഭക്ഷിച്ചാലും അതു മിക്കതും മൂത്രപുരീഷരൂപങ്ങളായി തന്നെ പരിണമിക്കും.രസാദിധാതുക്കളായിപ്പരിണമിക്കുകയില്ല.അവന്റെ ശരീരം നിലനില്ക്കുക കേവലം പുരീഷബലംകൊണ്ടു മാത്രവുമായിരിക്കും.ധാതുക്കൾക്കു പോഷകദ്രവ്യമായ ആഹാരരസം കിട്ടായ്കയാൽ ധാതുക്കൾ തീരെ ക്ഷയിച്ചിരിക്കുമെന്നു സാരം.'ബലം തസ്യ ഹി വിൾബലം'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/101&oldid=157627" എന്ന താളിൽനിന്ന് ശേഖരിച്ചത്