ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത [വാചസ്പത്യം] ൯൬ 96

മക്ഷ്ണോഃ ശ്വേതതാ ബാഹ്വോഃ പ്രമാണജിജ്ഞാസാ സ്ത്രീകാമതാതിഘൃണിത്വം ബീഭത്സദർശനതാ ച കായേ, സ്വപ്നേ ഹൃഭീക്ഷണം ദർശനമനുദകാനാ മുദകസ്ഥാനാം ശൂന്യാനാഞ്ച ഗ്രാനനഗരനിഗമജനപദാനാം ശുഷ്കദഗ്ദ്ധഭഗ്നാനാ‍ഞ്ച വനാനാം കൃകലാസമയൂരവാനരശുദസർപ്പകാകോലൂ കാദിഭീഃ സംസ്പർശനമധിരോഹണം വാ അശ്വോഷ്ട്ര ഖരവരാഹൈർയ്യാനഞ്ച കേശാസ്ഥിഭസ്മതുഷാഗാരരാശീനാഞ്ചാധിരോഹണമിതി ഭവന്തി. ശോഷപൂർവ്വരൂപാണി ഭവന്തി. 23

ഇന്നു നോക്കുക സ്ത്രീസേവയിൽ അത്യാഗ്രഹം കൃപ കലശലാവുക[ലജ്ജ കലശലാവുക എന്നു പക്ഷാന്തരം] ഘൃണാ ജുഗുപ്സാകൃപയോഗഃ' എന്നഭിധാനം . ശരീരം എത്രതന്നെ നിർമ്മലമായിരുന്നാലും അവിടവിടെ അഴുക്കു പറ്റിയതായി തോന്നുക ഇതുകളെല്ലാം ജാഗ്രാവസ്ഥയിൽ സംഭവിക്കുന്നതാകുന്നു. സ്വപ്നാവസ്ഥയിൽ സംഭവിക്കുന്നതുകളെ വിവരിക്കുന്നു;_ സ്വതേ വെള്ളം നിറഞ്ഞുനിന്നിരുന്ന തടാകം സരസ്സ് മുതലായവ വറ്റിക്കാണുക ഗ്രാമം നഗരം അങ്ങാടി രാജ്യം ഇതുകളെല്ലാം ജനശൂന്യമായികാണുക വലിയ കാടുകൾ നിശ്ശേഷം ഉണങ്ങിയതായോ കാട്ടുതീപിടിച്ചു കത്തിയതായോ വെട്ടിത്തെളിച്ച പാഴുപറമ്പാക്കിയതായോ കാണുക ഓന്ത് മയില് വാനരൻ തത്ത പാമ്പ് കാക്ക കൂമൻ മുതലായ ജന്തു തൊട്ടതായോ മേൽ കേറിയതായോ തോന്നുക കുതിരപ്പുറത്തും ഒട്ടകപ്പുറത്തും കഴുതപ്പുറത്തും പന്നിപ്പുറത്തും കയറി സവാരിചെയ്തതായും തലനാർകെട്ട് എല്ലിൻകൂട്ടം വെണ്ണീറ് ഉമി ഇതുകളെല്ലാം കൂട്ടിയ ദിക്കിൽ ചെന്നു കയറിയതായും തോന്നുക ഇതുകളെല്ലാമാകുന്നു രാജയക്ഷ്മാവിന്റെ പൂർവ്വരൂപങ്ങൾ. ഈ വിഷയത്തിൽ വാഹടാചാർയ്യാൻ ഈ പറഞ്ഞതുകൾക്കുപുറമേ ജാഗ്രാവസ്ഥയിൽ ദഹനക്ഷയവും അന്നപാനദ്രവ്യങ്ങൾ കഴിക്കുവാൻ ഭാവിക്കുമ്പോഴേക്കും അതിൽ ഈച്ച പുൽക്കൊടി തലനാർ മുതലായതു വീഴുകയും കൈകളിലും മുഖത്തും നീരുണ്ടാവുകയും മദ്യപാനത്തിലും മാംസം ഭക്ഷിക്കുന്നതിലും അത്യാഗ്രഹവും തലയിൽ വസ്ത്രാദികൾ തെട്ടൂന്നതിൽ ശ്രദ്ധയും ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/106&oldid=157632" എന്ന താളിൽനിന്ന് ശേഖരിച്ചത്