ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

[ ൧൦൨ ] ചരകസംഹിത[വാചസ്പത്യം][102]

          കർണ്ണയോരുചഛ്വാസസ്യാധിക്യമാസ്യ   സംസ്രവണമനന്നാഭിലാഷോരോചകാവിപാകൌ ഹൃദയഗ്രഹോ          ധ്യാനായാസസമ്മോഹോദ്വേഗാശ്ചാസ്ഥാനേ സതതം  ലോമഹർഷോ ജ്വരശ്ചാഭീക്ഷ്ണമുന്മത്തചിത്തത്വമുദർദ്ദിതത്വമർദ്ദിതാ കൃതികരണഞ്ച വ്യധേ; സ്വപ്നേചദർശനമഭീക്ഷ്ണംഭ്രാന്തചലിതാവസ്ഥിതാനവസ്ഥിതാനാഞ്ച  രൂപാണാമപ്രശസ്ലാനാഞ്ച തിലപീഡകചക്രാധിരോഹണം വാതകുണ്ഡലികാഭിശ്ചോന്മഥനം നിമ‍‍ജ്ജനം കലുഷാണാമംഭസാമാവർത്തേഷു ചക്ഷുഷോശ്ചാപസർപ്പണമിതി  ദോഷനിമിത്താനാമുന്മാദാനാം പൂർവ്വരൂപാണി.

കുറയുക അരോചകം ദഹനക്ഷയം നെഞത്തു ത‌ടവ് കാരണം കൂടാതെ മനോരാജ്യം വിചാരിക്കുകയും ആയാസം വരികയും മറവിസംഭവിക്കുകയും ചെയ്യുക മോഹാലസ്യപ്പെടുക, ഞെട്ടുക, എല്ലായിപ്പോഴും രോമാഞ്ചമുണ്ടാവുക ഇടവിടാതെ പനിക്കുക മനസ്സ് ഇളകികൊണ്ടിരിക്കുക ഉർദ്ദേ[മുണ്ടിവീക്കം സംഭവിക്കുക അർദ്ദിതം സംഭവിച്ചവനെപ്പോലെ മുഖംകൊണ്ട് കൊഞ്ഞനം കാട്ടുക ഇതുകളെല്ലാം ഉന്മാദരോഗത്തിന്റെ ജാഗ്രതവസ്ഥയിലുള്ള പൂർവ്വരൂപങ്ങളാകുന്നു. സ്വപ്നാവസ്ഥയിൽ ഉണ്ടാവുന്നതുകളെയും വിവരിക്കാം; വട്ടത്തിൽ തിരിയുന്നവയും ഇളകിക്കൊണ്ടിരിക്കുന്നവയും ഉറച്ചു നിൽക്കുന്നവയും ഒരിടത്തും നിൽക്കാത്തവയുമായ വികൃതവേഷങ്ങലളെ കാണുകയും എള്ളാട്ടുന്ന ചക്കിന്റെ പലകമേൽ കയറിയിരുന്നതായും കാറ്റിൻ ചുഴലിയിൽപ്പെട്ട് വീണുരുണ്ടതായും കലങ്ങിമറിഞ്ഞ വലിയ ഒഴുക്കുള്ള വെള്ളത്തിലെ ചുഴിയിൽപ്പെട്ടു മുങ്ങിയതായും കണ്ണുചൂന്നെടുത്തതായും സ്വപ്നം കാണുക, ഇതളുകളെല്ലാം ത്രിദോഷകോപം നിമിത്തമുണ്ടാകുന്ന നാലുതരം ഉന്മാദങ്ങളുടെ പൂർവ്വരൂപങ്ങളാകുന്നു. ആഗന്തുജങ്ങളുടെ പൂർവ്വരൂപം അടുത്തു വിവരിക്കകയും ചെയ്യും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/112&oldid=157638" എന്ന താളിൽനിന്ന് ശേഖരിച്ചത്