ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത(വാചസ്പത്യം)

                                                                                   108


ണ്ണച്ഛായാബലവപുഷാഞ്ചോപതപ്തിഃ. സ്വപ്നേച ദേവാദി ഭിരഭിഭർ ത്സനം പ്രവർത്തനഃഞ്ചത്യാഗന്തുനിമിത്തസ്യോന്മാദസ്യ പൂർവരൂപാണി ഭവന്തി. തതോ നനു രമുന്മാദാഭിനിർവൃത്തിഃ. 14

            തത്രായമുന്മാദകരാണാം ഭൂതാനാമുന്മാദയിഷ്യത മാരംഭവിശേ

ഷഃ.തദ്യതാ-അവലോകയന്തോ ദേവാ ജനയന്ത്യുന്മാദം.ഗുരുവൃദ്ധസിദ്ധർ ഷയോഭിശപന്തഃ പിതരോ ധർഷയന്തഃ സ്പർശന്തോ ഗന്ധ


പശുക്കൾ ബ്രാഫ്മണർ താപസന്മാർ ഇവരെയെല്ലാം ഉന്മൂലനാശം ചെയ്യുവാനുള്ള ആഗ്രഹം എല്ലാസമയവം ദ്വേഷ്യം കലശലാവുക മനുഷ്യരെ കൊല്ലുവാൻമ മോഹം(നൃൻ ശംസതീതി നൃശംസഃ. ശം സു ഹിംസായാം എന്നു ധാതു)തന്റെ ഓജസ്സ് ശരീര വർണ്ണം കാന്തി ബലം ശരീരം ഇതുകളെപറ്റി ശ്രദ്ധ ഇല്ലാതാവുക എല്ലായ്പ്പോഴും ദുഃഖം(ഉപതാപോ ഗദേതാപേ എന്നു ഹേമചന്ദ്രൻ)ഇതുകളും സ്വപ്നത്തിൽ ദേവർഷിപിതൃഗന്ധർവ്വാദികൾ തന്നെ നിന്ദിക്കുവാനാ യി രൌദ്രാകാരത്തോടുകൂടെ തന്റെ അടുക്കൽ വരികയും അവർ പ ലേ തരത്തിലും ഭയപ്പെടുത്തുകയും ചെയ്യുന്നതായി സ്വപ്നം കാണുക യുമാണ് ആഗന്തുനിമിത്തമായ ഉൻമാദത്തിന്റെ പൂർവ്വരൂപങ്ങൾ. ഈ പൂർവ്വരൂപലക്ഷണങ്ങളെല്ലാം പൂർത്തിയായാൽ ഉന്മാദവും തുടങ്ങും*

        15-ഇന്മാദത്തെ ഉണ്ടാക്കി തീർക്കുന്നവരും ഉന്മാദത്തെ ചെയ്തുകൊ

ണ്ടുശരീരത്തിൽ അദിവസിക്കുന്നവരു മായ ഭൂതങ്ങൾ ശരീര ത്തിൽ പ്രവേശിക്കുന്നത് എങ്ങിനെയെന്നാൽ,ഏതെങ്കിലും വിജനസ്ഥലത്ത് അതി ഗംഭീരമായ സ്വരൂപത്തെ കാണിച്ചു ഭയപ്പെടുത്തികൊണ്ട് ദേവന്മാർ ശരീരത്തെ പ്രാപിച്ച് ഉന്മാദ ത്തെ ചെയ്യുക.അതുപോലെ ഗുരുഭൂതന്മാർ വൃദ്ധന്മാർ സിദ്ധന്മാ ർ ഋഷികൾ ഇവരെല്ലാം ശപിച്ചിട്ടാകുന്നു--ശാപംനിമിത്തം അ വരിലുള്ള ചൈതന്യം ക്രോതരൂപേണ ഇവനിൽ പ്രാപിക്കുക യാകുന്നു.പിതൃക്കൾ തങ്ങൾക്കുള്ള അപരക്രിയകളെ കലാചാര

പ്രകാരം ചെയ്യായ്ക നിമിത്തം കോപിക്കുകയാൽ അവരുടെ രോ

ഷവേഗത്തെ ഇവനിൽ പ്രേരിപ്പിച്ച് ഇവനെ ഉന്മത്തനാക്കിത്തീ

ർക്കും.നേരവും സമയവുംനോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/118&oldid=157644" എന്ന താളിൽനിന്ന് ശേഖരിച്ചത്