ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

123 നിദാനസ്ഥാനം--അദ്ധ്യയം 8.

വ സംശോധനാന്യുപശമനാനി യഥാസ്വം മന്ത്രാദീനി ചാഗന്തുസംയോഗേ. 8

       തസ്മിൻ ഹി ദക്ഷാദ്ധ്വരോദ്ധ്വംസേ ദേഹിനാം നാനാദിക്ഷു വിദ്രവതാമതിസരണപ്ലവനലംഘനാദ്യൈദ്ദേഹവിക്ഷോഭണൈഃ പുരാ ഗുന്മോല്പത്തിരഭ്രൽ. ഹവിഷ് പ്രാശാന്മേഹകുഷ്ഠാനാം ഭയത്രാസശോകൈരുന്മാദാനാം വിവിധഭ്രതാശുചിസംസ്പശാദപസ്മാരാണാം.    9

ജ്വരസ്ഉ മഹേശ്വരലലാടപ്രഭവഃ. തത്സന്താപാദ്രക്തപിത്തമതിവ്യവായാൽ പുനന്നക്ഷത്രരാജസ്യ രാജയക്ഷ്മേതി. ലക്ഷണങ്ങളിൽനിന്ന് അധികാരിച്ചതായ ചില ലക്ഷണങ്ങൾകൂടെകാണാവുന്നതാണ്. ഇങ്ങിനെ ആഗന്തുസംയോഗം വരുന്നേടത്ത്തീക്ഷ്ണങ്ങളായ സംശോധനങ്ങളും അതിന്നു വിധിച്ച മന്ത്രാദികളും ഹിതമാകുന്നു *

     9- പണ്ടു ദക്ഷയാഗത്തെ വീരഭദ്രാദിശിവഭ്രതങ്ങൾചെന്നു തകത്തസമയം മരണഭയംനിമിത്തം അങ്ങുമിങ്ങും ഓടിപ്പോകുന്ന ജനങ്ങൾ ഓടുക ചാടുകകിടങ്ങും മതിലും കവിച്ചുചാടുക മുതലായ സാഹസങ്ങൾ ചെയ്യുകയാൽ അവക്കു ഗുന്മരോഗം തുടങ്ങി. തദുപജ്ഞമാണ് ഗുന്മരോഗംമെന്നു സാരം. ആയാഗത്തിൽ സദാശിവന്ന്ഹവിഭാഗം കൊടുക്കുന്നില്ല എന്നറിഞ്ഞുകൊണ്ട് സ്വാംശങ്ങളെ ഭക്ഷിച്ചവക്കുണ്ടായവയാകുന്നു പ്രമേഹവും കുഷ്ഠവും. അവിടെ ശിവഭൂരതങ്ങൾ വന്നുകണ്ടപ്പോൾ ഭയപ്പെടുകയും ഞെട്ടുകയും ദുഃഖിക്കുകയും ചെയ്തപ്പോൾ തുടങ്ങിയതാണ് ഉന്മാദം. പലപ്രകാരത്തിലുണ്ടായ നാനാവിധങ്ങളെ തൊട്ടവക്ക് അപസ്മാരരോഗവും സംഭവിച്ചു  *

10- ജ്വരമെന്ന രോഗം സദാശിവന്റെ മൂന്നാംതൃക്കണ്ണിൽനിന്നുണ്ടായതാകുന്നു. ആ ജ്വരസന്താപംനിമിത്തം രക്തപിത്തവും തുടങ്ങി. അതിമൈഥുനംനിമിത്തം നക്ഷത്രനാഥനായ ചന്ദ്രന്നുതുടങ്ങിയ രോഗമാണ് രാജയക്ഷ്മാവ്. ഇങ്ങിനെയാണ് ഈ സ്ഥാനത്തിൽ വിവരിച്ചതായ രോഗങ്ങളെല്ലാം ആദ്യമായി ലോകത്തിൽ തുടങ്ങിയതെന്നു സാരം *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/133&oldid=157659" എന്ന താളിൽനിന്ന് ശേഖരിച്ചത്