ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം അദ്ധ്യായം 5

                                       page 77

മുത്ഥാനഭേദീനി പരിമണ്ഡലാനി മണ്ഡലകുഷ്ഠാനീതിവിദ്യാൽ പരുഷാണ്യരുണവർണാനി ബഹിരന്തഃ ശ്യാവാനി നീലപീത താമ്രാവഭാസാന്യാശുഗതി സമുത്ഥാനാന്യൽപകകണ്ഡൂക്ലേദക്രിമിണീ ദാഹഭേദനിസ്തോദപോകബഹുലാനി ശൂകോപഹതോപമാനവേദനാ ന്യുത്സന്നമദ്ധ്യാനി തനുപര്യന്താനി കർക്കശപിടികാചിതാനി ദീർഘ പരിമണ്ഡലാനി ഋഷ്യജിഹ്വാകൃതിനി ഋഷ്യജിഹ്വാനീതി വിദ്യാൽ ശുക്ലരക്താവഭാസാനി രക്തപര്യന്താനി രക്തസിരാരാജീസന്ത താന്യുത്സേധവന്തി ബഹുബഹളരക്തപൂയലസീകാനി കണ്ഡുക്രിമി ലായിരിക്കുകയുചെയ്യും. ഈ പറഞ്ഞ ലക്ഷണങ്ങളുള്ള കുഷ്ഠം മണ്ഡലകുഷ്ഠമാണെന്നുമറിയണം* 13 ഋഷ്യജിഹ്വ കുഷ്ഠം, പരുഷമായും പുറമെ അരുണവർണ്ണമായും ഉള്ളിൽ കരുവാളിച്ച നിറമായും വ്രണത്തിൽ അവിടവിടെ നീല നിറവും പീത നിറവും ചെമ്പിൻ നിറവും ഉള്ളതായും ക്ഷണത്തിൽ ഗതികളും മറ്റു വ്രണങ്ങളും സംഭവിക്കുന്നതായും ചൊറിച്ചിലും നുനവും ക്രിമിയും കുറയുന്നതായും ചുട്ടുനീറലും വിള്ളിച്ചയും കുത്തിനോവലും പഴുപ്പും കലശലായും നെല്ലിന്റെ ഓവു നിറച്ചതു പോലെ വേദനയുള്ളതായും നടുപൊന്തയും വക്കു താണും ചുറ്റും കർക്കശങ്ങളായ കുരു നിറഞ്ഞും മരമാനിന്റെ നാവിന്റെ ആകൃതിയിൽ ദീർഘപരിമണ്ഡലമായുമിരിക്കുന്ന കുഷ്ഠം ഋഷ്യ(ശ്യ) ജിഹ്വകുഷ്ഠമാണെന്നുമറിയണം.*

14 പുണ്ഡരികകുഷ്ഠം, ശുക്ലരക്തനിറങ്ങളുള്ളതും വക്കു ചുമന്നതും ചുമന്ന ഞരമ്പുകൾ കെട്ടിപ്പിണഞ്ഞ് കിടക്കുന്നതും പൊക്കമുള്ളതും ചോരയും ചലവും കൊഴുത്ത വെള്ളവും വളരെ കലശലായൊലിക്കുന്നതും ചൊറിച്ചിലും ക്രിമിയുമുള്ളതും ചുട്ടുനീറലും പാകവുമുള്ളതും ക്ഷണത്തിൽ ഗതിയും സമുത്ഥാനവും വിള്ളിച്ചയും വരുന്നതും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/87&oldid=157688" എന്ന താളിൽനിന്ന് ശേഖരിച്ചത്