ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത (വാചസ്പത്യം) page78 ദാഹപാകവന്ത്യാശുഗതി സമുത്ഥാനഭേദീനി പുണ്ഡരീകപലാശസങ്കാശാനി പുണ്ഡരീകാണിതീ വിദ്യാൽ 14 പരുഷാരുണവിശീർണ ബഹിസ്തന്തന്യന്തഃസ്നിഗ്ദ്ധാനി ശുക്ലരക്താവഭാസാനി ബഹൂന്യൽപവേദനാന്യല്പക കണ്ഡൂദാഹപൂയലസീകാനി ലഘുസമുത്ഥാനാന്യൽപകമേദഃകൃമിണ്യലാബുപുഷ്പസങ്കാശാനി സിദ്ധഃകുഷ്ഠാനീതി വിദ്യാൽ. കാകണന്തികാവർണ്ണാന്യാദൌ പശ്ചാൽ സർവകുഷ്ഠലിംഗസമ താമരപ്പൂവിന്റെ ഇതളുപോലെയുള്ള ആകൃതിയോടുകൂടിയതുമായ കുഷ്ഠം പുണ്ഡരിക കുഷ്ഠമാണെന്നുമറിയണം.* 15 സിദ്ധ്മകുഷ്ഠം,വക്ക് പരുഷമായും അരുണവർണ്ണമായും വിശീർണ്ണമായും പൊട്ടിപ്പൊളിഞ്ഞ് മത്സ്യശകലങ്ങൾ പോലെയുള്ള ശകലങ്ങൾ കൊഴിയുന്നതായും കനം കുറഞ്ഞും ഉള്ളിൽ സ്നിഗ്ദ്ധമായും വെളുപ്പോ ചുവപ്പോ ഉള്ളതായും ബഹുവായും (ഉണ്ടാവുന്നതു വളരെ വലുതായും ,വളരെ സ്ഥലത്തുള്ളതായും )വേദന ചൊറിച്ചിൽ ചുട്ടുനീറൽ ചലം ലസീക ഇതുകൾ വളരെ കുറഞ്ഞതായും സമുത്ഥാനം വളരെ ലഘുവായും മേദസ്സും ക്രിമിയും വളരെ കുറഞ്ഞതായും ചുരയുടെ പുവ്വിന്റെ ആകൃതിയിലിരിക്കുന്നതുമായ കുഷ്ഠം സിദ്ധ്മ കുഷ്ഠമാണെന്നുമറിയണം.* 16 കാകണകകുഷ്ഠം, തുടങ്ങുമ്പോൾ ചുവന്ന കുന്നിക്കുരുവിന്റെ നിറമായിരിക്കും. പിന്നെ മുൻ വിവരിച്ചതായ ആറ് തരം കുഷ്ഠങ്ങളുടെ ലക്ഷണങ്ങളെല്ലാം കാണുകയും ചെയ്യും. സർവകുഷ്ഠലിംഗമാവുക നിമിത്തം ഇതിന് പലേ നിറങ്ങളുമുണ്ടാകും.ഇത് മഹാപാപികൾക്കുണ്ടാകുന്നതായ കാകണക കുഷ്ഠമാണെന്നറിയണം.

ഇങ്ങനെയാണ് മുൻവിവരിച്ച ഏഴ് തരം കുഷ്ഠങ്ങളുടെയും ലക്ഷണങ്ങൾ. ക്ഷുദ്രകുഷ്ഠലക്ഷണങ്ങളും മറ്റും ചികിത്സിതം 7-ാം അദ്ധ്യായത്തിൽ വിവരിക്കുന്നതാകയാൽ ആ വിഷയത്തിലുള്ള ഗ്രന്ഥാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/88&oldid=157689" എന്ന താളിൽനിന്ന് ശേഖരിച്ചത്