ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Xi

രൂകനായിരുന്നിട്ടുണ്ടെന്ന് എനിക്കു കുറഞ്ഞൊന്നഭിമാനിക്കാനവകാശമുണ്ട്.

ഇതു മൂലത്തിന്റെ ശരിയായ തർജ്ജമയാണ്. പ്രൌഢമായ സാഹിത്യാംശത്തോടും നിഗൂഢങ്ങളായ രസഭാവങ്ങളോടും സംഗീതസാഹിത്യനാടകരസപരിവാഹിയായ മൂലഗ്രന്ഥത്തിന്റെ ഏതാണ്ടൊരു പ്രതിച്ഛായ സാഹിത്യരസികന്മാരായ കേരളീയ സഹോദരന്മാരുടെ അവലോകനത്തിന്നു വിഷയമാക്കിത്തീർക്കേണമെന്നുള്ള മോഹത്തെ പുരസ്കരിച്ച ഗദ്യരൂപമാണെന്നിരിക്കിലും ഈ വിവർത്തനത്തിൽ പല ഭാഗങ്ങളും പദ്യരൂപമായ്തന്നെ പ്രയോഗിച്ചിട്ടുണ്ട്. ഒന്നും നാലും ഗാഥകൾ പദ്യമയങ്ങൾതന്നെ. രുചികരമായ ശഷ്കലി ശർക്കരയുപ്പേരി മുതലായ ഖാദ്യങ്ങള പൊടിയാക്കി ഭക്ഷിക്കുന്നതുപോലെ സാഹിത്യരസവാഹികളായ പദ്യങ്ങള ഗദ്യരൂപത്തിൽ പരിഭാഷപ്പെടുത്തുന്നതായാൽ ആസ്വാദ്യതകുുറയും എന്നാണല്ലോ സാഹിത്യകലാവിദഗ്ദ്ധന്മാരുടെ മതം. ഇവയിൽ ഭൂരിപക്ഷം ഭാഷാവൃത്തങ്ങളും ബാക്കി സംസ്കൃതവൃത്തങ്ങളുമാണ്. ഗാനയോഗ്യങ്ങളായ ആറ്റുവരി മുതലായ ഏതാനും ചിലതിനെ പഴയ എഴുത്തച്ഛൻപാട്ടുകൾ (ഓണപ്പാട്ടുകൾ)തേവാരം, ചിന്ത്, മുതലായ തമിഴ്പാട്ടുകൾ എന്നിവയുടെ മട്ടിലും പത്തൊമ്പതാംഗാഥയിലുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/14&oldid=206233" എന്ന താളിൽനിന്ന് ശേഖരിച്ചത്