ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96

      ചിലപ്പതികാരം

കല്പിച്ചു മനോജ്ഞമായ കൂന്തലോടും മങ്ങിമയങ്ങി യ തനുവല്ലിയോടും കൂടി അവൾ കലഹിച്ചു പി രിഞ്ഞുപോകുന്നതായി ഭാവിച്ചുപോയ നാട്യവും ഞാൻ പിരിഞ്ഞിരിക്കും കാലത്തിൽ തനിക്കസഹ്യ മായ വിരഹതാപം നേരിട്ടിരിക്കുന്നതായി ഭാവിച്ചു എന്റെ പ്രണയവചനങ്ങൾക്കു തന്റെ അതിയായ പരിതാപഭരത്തെ പ്രകാശിച്ചുകൊണ്ടു വിവശയാ യ്നിന്നു തേങ്ങിത്തേങ്ങി ഉത്തരം പറഞ്ഞ നാട്യവും വണ്ടാർകുഴലിയായ അവൾ രാത്രികാലത്തിൽ നോ ഹിതയായി കണ്ടവരോടെല്ലാം തന്റെ വിരഹതാ പത്തെ പറഞ്ഞറിവിച്ചതായ നാട്യവും, അടുത്തടു ത്തു ബോധം മറഞ്ഞു വീഴുമ്പോൾ അടുത്തുള്ളവർ അപ്പപ്പോൾ എടുത്താശ്വസിപ്പിച്ചുംകൊണ്ടിരുന്ന തായ നാട്യവുമായി ഈ നാട്യഭേദങ്ങളെട്ടും ആ സു ന്ദരി ഒരു നാടകവേശ്യയായതിനാൽ അവൾക്കനുരൂ പമായിട്ടുള്ളതാണ്" എന്നു പറഞ്ഞു മാധവി മ നോഹരമാംവണ്ണം കൈതപൂവിതളിൽ കുറിച്ചയച്ച കാമപത്രത്തെ കോവലൻ നിരസിച്ചതിനാൽ വസ ന്തമാല മങ്ങിയ മനസ്സോടും, വാടിയ മുഖത്തോ ടും , ത്വരിതഗതിയായിച്ചെന്നു മാധവിയോട്, "അ ദ്ധേഹം ഈ രാത്രിയിൽതന്നെ വരുവാനിടയുണ്ട്; അങ്ങിനെ അല്ലെന്നിരിക്കികിൽ നാളെ കാലത്തു കാ ണാമല്ലോ." എന്നു പറഞ്ഞ മാത്രയിൽ അവൾ താനിരിക്കുന്ന പൂമെത്തമേൽ തന്നെ മോഹിച്ചു വീ

ണു കണ്ണടയ്ക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/155&oldid=157735" എന്ന താളിൽനിന്ന് ശേഖരിച്ചത്