ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാഹിത്യം ൫

ധാരാളം ഉണ്ടു്. ഇതു് നമ്മുടെ മാതൃഭാഷയ്ക്കു് ഒരു അനുഗ്രഹം തന്നെയാണു്. പൂർവ്വകാലങ്ങളിൽ സാഹിത്യകാരന്മാർ അത്ര സുലഭമായിരുന്നില്ല. ഇതു് പരിഷ്ക്കാരക്കുറവുകൊണ്ടൊ മറ്റൊ ആയിരിയ്ക്കാമെന്നു് തോന്നുന്നു. പൂർവ്വകാലത്തു് മനുഷ്യർക്കു് ഇപ്പോവത്തെപ്പോലെ ബദ്ധപ്പാടും പരസ്പരമത്സരവും മറ്റും ഇല്ലാതിരുന്നതിനാൽ അവർ വളരെ സാവധാനത്തിലും, ദീർഘാലോചനയുടെ ഫലമായിട്ടും ആണു് സാഹിത്യരചന നടത്തിവന്നതു്. ഇപ്പോൾ നൂറുകൂട്ടം ബദ്ധപ്പാടിനിടയ്ക്കു് വേണ്ടിയിരിക്കുന്നു, ഈ ജോലിയും നടത്തുവാൻ.എന്നിരുന്നിട്ടും, സംഖ്യയിൽ, പൂർവ്വന്മാരെ പിന്നിട്ടിരിയ്ക്കുന്നു. ഇതിൽനിന്നും വല്ല ദോഷവുമുണ്ടാകുന്നുണ്ടൊ എന്നു് ആലോചിയ്ക്കേണ്ടതാണു്.

    "സാഹിത്യനിർമ്മാണം മനുഷ്യന്റെ ആന്തരസമ്പത്തിന്റെ വികാസമാകുന്നു" അതു് കർത്താവിന്റെ ബുദ്ധിയുടെ ഒരു ശരിയായ പ്രതിച്ഛായതന്നേ ആയിരിയ്ക്കും. ഇപ്രകാരമുള്ള പ്രതിച്ഛായേ രേഖപ്പെടുത്തണമെന്നു് വിചാരിയ്ക്കുന്നതു്, അന്യന്മാർക്കു് ഇതുകൊണ്ടു് വല്ലതും പ്രയോജനം ഉണ്ടാകണമെന്നുള്ള ഉദ്ദേശ്യത്തിന്മേലായിരിയ്ക്കണം. ഇപ്രകാരമായിരുന്നാൽ, സാഹിത്യരചനയ്ക്കായി പുറപ്പെടുന്നവർ തൂലിക കൈയിലെടുക്കുന്നതിനു് മുമ്പുതന്നേ താൻ സാഹിത്യകാരൻ എന്ന നിലയിൽ വഹിക്കേണ്ടതായ ഗൌരവമേറിയ ചുമതലയെക്കുറിച്ചു് അല്പം വിചിന്തനം ചെയ്യുന്നതു് നന്നായിരിയ്ക്കുമെന്നു് തോന്നുന്നു. ഇങ്ങനെ ചെയ്യാതിരുന്നാൽ തങ്ങൾ വായനക്കാരുടെ ബുദ്ധിയേയും സ്വഭാവത്തേയും ദുഷിപ്പിയ്ക്കുന്നതിനും,അവരുടെ അഭിരുചിയെ അഭലഷണീയങ്ങളായ പന്ഥാക്കളിലേയ്ക്കു് നയിക്കുന്നതിനും ഇടയുണ്ടു്. അതിനാൽ, ഇവർ തങ്ങളോടു തന്നേ ചില ചോദ്യങ്ങൾ ചോദിച്ചു് തൃപ്തിപ്പെട്ടിട്ടു് തൂവലെടുത്താൽ കൊള്ളാമെന്നാണു് എന്റെ അഭിപ്രായം.

(൧) താൻ എന്തിനായിട്ടാണു് എഴുതാൻ പോകുന്നതു് ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/16&oldid=157823" എന്ന താളിൽനിന്ന് ശേഖരിച്ചത്