ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാഹിത്യം ൧൧

പരസ്പരം ഒരാകർഷണശക്തി ചിരപരിചയം കൊണ്ടു് വന്നു കൂടുന്നുണ്ടു്. യാതൊരുത്തനാണോ മററുവിധ യോഗ്യതയോടുകൂടി ഈ ഘട്ടത്തിൽ എത്തുന്നു അങ്ങനെയുളള ഒരുത്തൻ സാഹിത്യ വേശ്യാ വശീകരണത്തിന് പുറപ്പെടുന്നതായാൽ അയാൾക്ക് ഒരുവിധം വിജയം പ്രാപിയ്ക്കാൻ കഴിയുന്നതാണ്. എന്നാലും, സ്ഥിരശ്രമം, ഉത്സാഹം ​​എന്നീ രണ്ടു ഗുണങ്ങൾ അവശ്യം വേണ്ടതാകുന്നു.ലോകത്തിലുളള മററു കാര്യങ്ങളെന്നപോലെ ഇവിടെയും ദുർഘടങ്ങളും പ്രതിബന്ധങ്ങളും നേരിട്ടു എന്ന് വന്നേക്കാം. പക്ഷേ, ശ്രമവും, ക്ഷമയും ഉളള ഒരാൾക്ക് വിജയം താനേതന്നെ വന്നുകൂടും. ദീർഘകാലം കൊണ്ട് പഴകുന്ന ഫലമാണല്ലോ പ്രായേണ സ്വാദ് കൂടിയവയായി കാണപ്പെടുന്നത്.മനുഷ്യർ സാധാരണയായി ജയംകൊണ്ടല്ലാ പരാജയം കൊണ്ടാണ് വിജയം പ്രാപിയ്ക്കുന്നത്. ഈ തത്ത്വം സാഹിത്യപദ്ധതിയിൽ പ്രേവേശിക്കാനിച്ഛിയ്ക്കുന്നവർ സദാ ഓർമിക്കേണ്ട ഒന്നാണ്.

                        സാഹിത്യം അതിവിശിഷ്ടമായ ഒരു സബ്ബത്താണെന്നു് പറഞ്ഞുവല്ലോ.സാഹിത്യകാരൻ ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുകയും ,വേദനയെ ശമിപ്പിയ്ക്കുകയും ,ദു:ഖത്തെ ദൂരീകരിക്കയും, ഭൂതദയയേ വർദ്ധിപ്പിയ്ക്കയും, ഗുണദോഷങ്ങളെ ഉപദേശിയ്ക്കയും ,അനുഭവത്തെ രേഖപ്പെടുത്തുകയും ,വിജ്ഞാനത്തെ നിലനിർത്തുകയും ചെയ്യുന്നു.മഹാകവികൾ മനുഷ്യ വർഗ്ഗത്തെ ഏകീകരിക്കയും അവരുടെ സർവസാധാരണങ്ങളായ അഭിപ്രായങ്ങളെ പ്രകടിപ്പിയ്കയും, ഭൂതവും ,ഭാവിയും തമ്മിൽ ഘടിപ്പിയ്ക്കയും ചെയ്യുന്നു. ഇവർ മനുഷ്യ വർഗത്തിന്റെ വക്താക്കളും പരിഭാഷകരുമാകുന്നു.
               സമ്പത്തിങ്കലതീവ സൌഖ്യമതുപോ-
                      ലാപത്തിലാശ്വാസവും
                വമ്പന്മാരിവർ നല്കിടുന്നു നിതരാം ,

സാരോപേശങ്ങളാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/22&oldid=157825" എന്ന താളിൽനിന്ന് ശേഖരിച്ചത്