ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ ചിന്താസന്താനം

ണ്ടാണിരിക്കുന്നതു്.അവയെ ബുഭുക്ഷയോടെ ചിലരൊക്കെ വിഴുങ്ങുന്നും ഉണ്ട്. എന്നാൽ, ഇവരിൽ എത്രമാത്രം പോഷകാംശം ഉണ്ടെന്നും എത്രമാത്രം നാം ഗ്രഹിയ്ക്കുന്നുണ്ടെന്നും നിർണ്ണയിക്കാൻ പ്രയാസമാണ്.നമ്മുടെ സ്വഭാഷയായ മലയാളത്തിലും ഇപ്പോൾ ഗ്രന്ഥങ്ങൾ വർദ്ധിച്ചു വരുന്നുണ്ടെന്നുളളത് ഒരു സന്തോഷകരമായ സംഗതിയാണ് .നമ്മുടെ സാഹിത്യ ഭൂമിയിൽ ഇനിയും പല പ്രദേശങ്ങളും ഒഴിഞ്ഞുകിടക്കുന്നുണ്ട്.സഹാറായിൽ ഉള്ളതുപോലെ അവിടവിടെ സസ്യജലസമൃദ്ധിയുളള സ്ഥലങ്ങൽ കാണ്മാനുണ്ടെങ്കിലും അധികം ഭാഗവും സാഹിത്യഭൂകർഷകന്റെ കരസ്പർശം തട്ടാതെയാണിരിയ്ക്കുന്നത്.ഈ ന്യൂനതയെ പരിഹരിയ്ക്കേണ്ടത് അത്യാവശ്യമാണല്ലോ.വിദ്വാന്മാരും സുസമ്മതന്മാരുമായിരിയ്ക്കുന്നവ​ർ ​ഈ വിഷയത്തിൽ പരിശ്രമിയ്ക്കേണ്ടത് അവരുടെ ഒരു വലിയ ചുമതലയാണ്. അവരെ ഉത്സാഹിപ്പിയ്ക്കേണ്ടതും ജനസാമാന്യത്തിന്റെ അതുപോലെ തന്നേ ഗൌരവമേറിയ ഭാരമാണ്. എന്നാൽ, ഗ്രന്ഥനിർമ്മിതിയ്ക്കു ഒരസാധാരണമായ വശീകരണശക്തിയുണ്ട്. ഈ ശക്തിയുടെ ആകർഷണത്തിൽ പലപ്പോഴും അതിനു യോഗ്യന്മാരല്ലാത്തവരും അകപ്പെട്ടുപോയെന്നുവന്നേക്കാം. എന്നാൽ, ഉദ്ദേശ്യം ഉൽകൃഷ്ടമാകകൊണ്ടു് ഇവരേയും നാം അധൈര്യപ്പെടുത്താതിരിയ്ക്കേണ്ടതാണ്.

ലോകത്തിൽ അവരവർക്കുളള ശക്തിയെ യഥാർത്ഥമായി ഗ്രഹിയ്ക്കുന്നവർ ചുരുക്കമാണ്. ഒന്നുകിൽ, ഉളളതിലധികമുണ്ടെന്നോ അല്ലെങ്കിൽ, അതിൽ കുറവാണെന്നോ നാം വിചാരിച്ചുവരുന്നു.ഇതുനിമിത്തം നാം അസ്ഥാനങ്ങളിൽ പ്രേശിച്ചുപോകുന്നു. ഗ്രന്ഥ നിർമ്മിതിയിലും ഇപ്രകാരം സംഭവിയ്ക്കാവുന്നതാണ് . നമ്മുടെ സാഹിത്യ ഭണ്ഡാരത്തിലും പലപ്പോഴും കളളനാണയങ്ങൾ കണ്ടു എന്നുവന്നേക്കാം. എന്നാൽ,ചിലപ്പോൾ മറിച്ചും കാണുന്നുണ്ടെന്ന് സമാധാനപ്പെടാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/25&oldid=157828" എന്ന താളിൽനിന്ന് ശേഖരിച്ചത്