ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ അവതാരിക

  എന്ന് ഭഗവാൻ വേദവ്യാസൻ പറയുന്നത്.മിസ്റ്റർ ഈശ്വരപിളള വാകു്സംയമവ്രതംതന്നേ അഭ്യസിച്ചിട്ടുളള കൂട്ടത്തിലാണ്.അതുകൊണ്ട് "അപ്രാപ്തകാലവചനമോ"അസ്ഥാനത്തിൽ മൌനഭഞ്ജനമോ അദ്ദേഹത്തിന് ഉണ്ടാകാറില്ല ഇങ്ങനെയുളള ഒരാൾ പൊതുജനസമക്ഷം ഗദ്യമായൊ, പദ്യയമായൊ,വളരെയോ,തുരുതുരുയോ എഴുതുന്നില്ലെങ്കിൽ അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല.നമ്മുടെ ഇടയിൽ ഗ്രന്ഥമെഴുത്ത്,ശ്വാസോച്ഛ്വാസം ചെയ്യുന്നതുപോലെ അത്ര സുകരമായി വളരെപ്പേർ ഭാവിച്ചും അനുഷ്ഠിച്ചും വരുന്നു.ഈ കൂട്ടര് കൂട്ടുന്ന കോലാഹലത്തിനിടയിൽ മിസ്റ്റർ ഈശ്വരൻപിളളയുടേതുപോലുളള സൌമ്യസാരമായ സാഹിത്യരീതി മനസ്സമാധാനമുളളവർക്കല്ലാതെ തിരിച്ചറിയാൻ കഴികയില്ല.ഭേരീപടഹാദികൾ അടിച്ചുമുഴക്കുമ്പോൾ സൂക്ഷ്മവും മധുരവുമായ വീ​ണാനിനാദം കേട്ടില്ലെങ്കിൽ  അത് വീ​ണയ്ക്ക് അപർഷമായി ആരെങ്കിലും ആരോപിയ്ക്കുമോ?
                     "മീശയാ ശോഭതേ മോന്ത
                      മോന്തയാ മീശയും തഥാ
                      മീശയാ മോന്തയാ ചൈവാ
                      ഭവാനേറ്റം വിരാജതേ."

ഇങ്ങനെയുളള കവിതകളും,"കല്യാണിക്കുട്ടി"എന്നൊ "കളവാ​ണിക്കുട്ടി"എന്നൊ മറ്റൊ വലിയ അക്ഷരത്തിൽ പുറത്ത് അച്ചടിച്ച് അകമെ "കല്യാ​ണിക്കുട്ടി"യ്ക്കുപകരം കല്ലും ആ​ണിയും കുറ്റിയുമായി ചെവിയ്ക്കും മനസ്സിനും തോന്നത്തക്കവിധം പീഡാകരമായ വാചകങ്ങളും ആശയങ്ങളും കുത്തിച്ചെലുത്തി പ്രസിദ്ധപ്പെടുത്തുന്ന ഗദ്യകൃതികളും കൊ​ണ്ട് ഭാഷാസാഹിത്യത്തെ പുലർത്തുവാൻ പുറപ്പെട്ടിരിയ്ക്കുന്നവർ കേവലം അവതാളത്തിലാ​ണെന്ന് തുറന്ന് പറയേ​ണ്ടകാലം അതിക്രമിച്ചിരിയ്ക്കുന്നു.മലവെളളച്ചാട്ടംപോലെ അച്ചുക്രുടങ്ങളിൽ നിന്ന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/5&oldid=157833" എന്ന താളിൽനിന്ന് ശേഖരിച്ചത്