ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬ അവതാരിക

ണ്ടെന്നാൽ അദ്ദേഹം വയോധികതയും, നിവൃത്തിയുള്ളിടത്തോളം സ്ഥിതസ്ഥാപക പ്രതിപത്തിയും, വിദ്യാഭ്യാസവും സന്മാർഗ്ഗനിഷ്ഠയും കൊണ്ടു് നമ്മുടെ സമുദായത്തിൽ പൊതുവിൽ ആദരിയ്ക്കപ്പെട്ടിട്ടുള്ള ആളാകുന്നു. സമുദായ പരിഷ്കാരവിഷയമായി ഇങ്ങനേ ഉള്ള മഹാന്മാർ പറയുന്നതിൽ കള്ളനാണയശങ്കയ്ക്ക് അവകാശമില്ല. "ഏട്ടിലപ്പടി പയറ്റിലിപ്പടി" എന്ന കഥ അദ്ദേഹത്തിൽ സ്വപ്നേപി നിഴലിച്ചിട്ടില്ല. ആതുകൊണ്ടു് മിസ്റ്റർ ഈശ്വരപിള്ളയുടെ മുഖത്തുനിന്നുൽഗളിച്ചിട്ടുള്ള സ്ത്രീജനവിഷയമായ ചിന്തകൾക്കു് ഒരു വിശേഷപ്രകാമുള്ളതാകുന്നു.

   കൃഷ്ണൻനായർ ഗ്രന്ഥശാലാ പ്രവർത്തകന്മാർ ഈ പ്രസംഗങ്ങളെ സഞ്ചയിച്ചു് പ്രസിദ്ധീകരിച്ചതിൽ കേരളീയരുടെ കൃതജ്ഞതയ്ക്കു്  പാത്രീഭവിച്ചിരിയ്ക്കുന്നു, സംശയമില്ല.

കോട്ടയം

൭. ൧൨. ൯൧ പി.കെ. നാരായണപിള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/9&oldid=157835" എന്ന താളിൽനിന്ന് ശേഖരിച്ചത്