ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Poi — 234 — Pon

Point, v. n. ലാക്കുനോക്ക, ചൊവ്വെനോക്ക.

Pointed, part. കൂൎത്ത, കുത്തിപറയുന്ന.

Pointedness, s. കൂൎപ്പു, മൂൎച്ച, കുത്തുവാക്കു.

Pointer, s. ചൂണ്ടുകോൽ.

Pointless, a. മൂൎച്ചയില്ലാത്ത, മുരണ്ട.

Poise, s. തൂക്കം, ഇട, സമനില, നിറ.

Poise, v. a. സമതൂക്കം ഇടുക, ശരിനിര
യാക്ക.

Poison, s. വിഷം, നഞ്ചു, കാളകൂടം.

Poison, v. a. വിഷംകൊടുക്ക.

Poisonous, a. വിഷമുള്ള, നഞ്ചുള്ള.

Poke, s. ചാക്ക, പൈ, സഞ്ചി, കുത്തു.

Poke, v. a. ഇരിട്ടിൽ തപ്പുക, വടികുത്തി
നോക്ക.

Polar, a. ധ്രുവമായ.

Pole, s. ധ്രുവം.

Polemic, a. തൎക്കം സംബന്ധിച്ച.

Polemic,s. തൎക്കക്കാരൻ, താൎക്കികൻ, വാദി.

Polestar, s. ധ്രുവൻ.

Police, s. നഗര വിചാരണ.

Policy, s. രാജയുക്തി, വിക്രമം.

Polish, v. a. മിനുക്ക, തെക്ക, തേജസ്കരിക്ക.

Polish, s. മിനുസം, മിനുക്കം, വിളക്കം,
നല്ല ആചാരം.

Polisher, s. മിനുക്കുന്നവൻ.

Polite, a. ആചാരമുള്ള, മൎയ്യാദയുള്ള.

Politeness, s. ആചാരം, മൎയ്യാദ, നാഗ
രികം.

Political, a. രാജ്യാധികാരം സംബന്ധി
ച്ച, ജനവാസാൎത്ഥകം.

Politician, s. രാജ്യകാൎയ്യജ്ഞൻ, കൌശ
ലക്കാരൻ.

Politics, s. പ്രജാപാലനം, പാലന
ജ്ഞാനം.

Politure, s. മിനുക്കം, ശോഭ, പ്രഭ.

Polity, s. രാജനീതി, ദേശാചാരം.

Poll, s. തല, വരി ചാൎത്തൽ.

Poll, v. a. അറുക്ക, കത്രിക്ക, ഉരിക്ക.

Pollen, s. പൂമ്പോടി, പുഷ്പരാഗം.

Pollute, v. a. അശുദ്ധിയാക്ക, കറയാക്ക,
വഷളാക്ക.

Polluter, s. അശുദ്ധിവരുത്തുന്നവൻ.

Pollution, s. അശുദ്ധി, തീണ്ടൽ, കുറ.

Poltroon, s. ഭീരു, ഭീതൻ, പേടിക്കുന്ന
വൻ.

Polygamist, s. അനേക ഭാൎയ്യമാരുള്ള
വൻ.

Polygamy, s. അനേകകളത്രത്വം.

Polyglot, a. പലഭാഷകളിലെഴുതിയ.

Polyglot, s. അനേകംഭാഷകളെ സംസാ
രിക്കുന്നവൻ.

Polygon, s. ബഹുകോണജം.

Polygonal, a. പലകോണുള്ള.

Polyphonism, s. ബഹുശബ്ദം.

Polysyllable, s. കൂട്ടിചൊൽ.

Polytheism, s, ബഹുദേവത്വം.

Pomade, s. സൌരഭ്യതൈലം.

Pomegranate, s. മാതളനാരങ്ങ, മാതള
നാരകം.

Pommel, s. വാൾപിടി.

Pommel, v. a. അടിക്ക, തല്ലുക, ഇടിക്ക.

Pomp, s. കോലാഹലം, ഘോഷം, ആഡം
ബരം.

Pomposity, s. കോലാഹലം, ഘോഷം.

Pompous, a. ആഡംബരമുള്ള, കോലാ
ഹലമായ.

Pond, s, കുളം, തടാകം.

Ponder, v. a. വിചാരിച്ചുനോക്ക, ചിന്തി
ക്ക, നിരൂപിക്ക, ധ്യാനിക്ക.

Ponderal, a. തൂക്കിനോക്കിയ.

Ponderous, a. ഭാരമുള്ള, സാരമുള്ള.

Ponent, s. പടിഞ്ഞാറുള്ള, പശ്ചിമം.

Poniard, s. ചൊട്ട, കട്ടാരം.

Pontiff, s. മഹാ പുരോഹിതൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/242&oldid=183481" എന്ന താളിൽനിന്ന് ശേഖരിച്ചത്