ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Por — 236 — Pot

Portress, s. വാതിൽകാവല്ക്കാരത്തി.

Pose, v. a. അന്ധാളിപ്പിക്ക, വിരോധിക്ക.

Poser, s. ദുശ്ചോദ്യക്കാരൻ.

Position, s. നില, അവസ്ഥ, സ്ഥിതി,
സ്ഥാനം, ഇടം, പൂൎവ്വപക്ഷം.

Positive, a. നിശ്ചയമുള്ള, തിട്ടമുള്ള.

Positively, ad.നിശ്ചയമായി, തികവായി.

Positiveness, s. നിശ്ചയം, സ്ഥിരത.

Posse, s. ആയുധകൂട്ടം, ആൾകൂട്ടം, കൂട്ടം.

Possess, v. a. അടക്ക, അനുഭവിക്ക, കൈ
യാളുക.

Possession, s. ഉടമ, അനുഭവം, അടക്കൽ,
അനുഭോഗം.

Possessive, a. അനുഭവിക്കുന്ന, കൈവ
ശമായ.

Possessor, s. ഉടയക്കാരൻ, അനുഭവി
ക്കുന്നവൻ.

Possibility, s. കഴിവു, സാദ്ധ്യം, ശക്യത,
പ്രാപ്തി.

Possible, a. സാദ്ധ്യമായ, കഴിയുന്ന.

Post, s, തപ്പാൽ, അഞ്ചൽ, തൂൺ, സ്തംഭം,
കമ്പം, ഉദ്യോഗം, വേല, ദൂതൻ, ഒട്ടാളൻ.

Post, v. a. വെക്ക, ആക്ക, നിൎത്തുക, ഇ
ടുക.

Post, v. n. അഞ്ചലോടുക, വേഗം പോക.

Postage, s. തപ്പാൽകൂലി, അഞ്ചൽകൂലി.

Postboy, s. തപാൽകാരൻ.

Postdiluvian, a. ജലപ്രളയശേഷം ജീ
വിക്കുന്ന.

Posterior, a. പിൻവരുന്ന, പിൻപുറ
ത്തുള്ള.

Posteriority, s. പിൻകാലം, പിമ്പു, അ
നന്തരത്വം.

Posteriors, s. പിൻപുറങ്ങൾ, പൃഷ്ഠഭാ
ഗങ്ങൾ.

Posterity, s. സന്തതി, സന്താനം.

Postern, s. ചെറിയ വാതിൽ.

Postexistence, s. ഭവിഷ്യസ്ഥിതി.

Posthaste, s. അഞ്ചൽവേഗം.

Posthouse, s. അഞ്ചൽപുര.

Posthumous, a. മരിച്ചശേഷമുണ്ടായ.

Postic, a. പിമ്പുറത്തുള്ള, പുറകോട്ടുള്ള.

Postil, s. വ്യാഖ്യാനം, പ്രസംഗം.

Postillion, s. തേരാളി, സാരഥി.

Postmaster, s. അഞ്ചൽ വിചാരകൻ.

Postmeridian, a. മദ്ധ്യാഹ്നശേഷമുള്ള.

Postoffice, s. തപ്പാൽചാവടി, അഞ്ചൽ
ചാവടി.

Postpone, v. a. താമസിപ്പിക്ക, നിൎത്തി
വെക്ക.

Postscript, s. ഉപഎഴത്തു, പിൻഎഴത്തു.

Posttown, s. തപ്പാൽ ചാവടിയുള്ള ന
ഗരം.

Postulate, v. a. സങ്കല്പിക്ക, ഊഹിക്ക.

Postulate, s. സങ്കല്പം.

Postulation, s. സങ്കല്പം, അകാരണമാ
യ ഊഹം.

Posture, s. നില, ഇരിപ്പു, കിടപ്പു, അ
വസ്ഥ.

Pot, s. കലം, പാനപാത്രം, കുടം.

Potable, a. കുടിക്കതക്ക, പേയം.

Potash, s. കാരം, പപ്പടക്കാരം.

Potation, s. പാനം.

Potato, s. ഉരുളക്കിഴങ്ങ.

Potbelly, s. കുടവയറു.

Potch, v. a. പതുക്കെ വേവിക്ക, പുഴങ്ങുക.

Potency, s. ബലം, ശക്തി, വല്ലഭത്വം.

Potent, c. ശക്തിയുള്ള, ബലമുള്ള.

Potentate, s. രാജാവു, ഭൂപതി, നരപതി.

Potential, ca. ശക്തിയുള്ള, ശക്യമായ.

Pother, s. കലഹം, തിടുക്കം, അമളി.

Pother, v. a. കലഹിക്ക, തൊള്ളയിടുക.

Potherb, s. ചീര.

Potion, s. മിടില, മിടറ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/244&oldid=183483" എന്ന താളിൽനിന്ന് ശേഖരിച്ചത്