ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Riv — 271 — Ros

Rivet, s. മടക്കാണി, തറ, മലര.

Rivet, v. a. തറപിടിക്ക, തറെക്ക, സ്ഥാ
പിക്ക.

Rivulet, s. ചിറ്റാറു, ചെറുപുഴ, തോടു.

Road, s. വഴി, പദവി, പന്ഥാവു, മാൎഗ്ഗം.

Roam, v. a. ഉഴലുക, ചുറ്റി നടക്ക.

Roamer, s. ഉഴന്നു നടക്കുന്നവൻ.

Roan, a, ചുവന്ന.

Roar, v. n. അലറുക, ഗൎജ്ജിക്ക, നിലവി
ളിക്ക.

Roast, v. a. ചുടുക, പൊരിക്ക, വറുക്ക.

Roast, s. ചുട്ടയിറച്ചി.

Rob, v. a. കവരുക, മോഷ്ടിക്ക, കക്കുക.

Robber, s. കവൎച്ചക്കാരൻ, കള്ളൻ, മോ
ഷ്ടാവു.

Robbery, s. കവൎച്ച, മോഷണം, കൊള്ള.

Robe, s. നിലയങ്കി, പട്ടാംബരം.

Robust, a. തടിച്ച, പുഷ്ടിച്ച, ബലമുള്ള.

Robustness, s. തടിപ്പു, പുഷ്ടി, സ്ഥൂലത.

Rock, s. പാറ, അശ്മാവു, ശൈലം.

Rock, v. a. ആട്ടുക, ചാഞ്ചാടിക്ക.

Rock, v. n. ആടുക, ചാഞ്ചാടുക.

Rocket, s. ബാണം, ഒരു ചെടി.

Rocksalt, s. കല്ലുപ്പു, ഇന്തുപ്പു.

Rocky, a, പാറയുള്ള, കടുപ്പമുള്ള.

Rod, s. വടി, കോൽ, ദണ്ഡു.

Roe, s. മാൻ, പെടമാൻ, പനഞ്ഞിൽ.

Rogation, s. പ്രാൎത്ഥന, യാചന, അ
പേക്ഷ.

Rogue, s. കള്ളൻ, ഖലൻ, വഞ്ചകൻ, ധൂ
ൎത്തൻ.

Roguery, s. കള്ളവൃത്തി, കൈതവം, ധൂൎത്ത.

Roguish, a. കൈതവമുള്ള, ധൂൎത്തുള്ള.

Roist, v. n. ഇരെപ്പിക്ക, തൊള്ളയിടുക.

Roll, v. a. ഉരുട്ടുക, തിരിക്ക, ചുറ്റുക, ചു
രുട്ടുക.

Roll, v. n. ഉരുളുക, തിരിയുക, അലയുക.

Roll, s. ഉരുൾ, ഉരുൾ്ച, ചുരുണ, ചാൎത്തു.

Roller, s. ഉരുൾ, ഉരുണ്ടവടി.

Romage, s. കലഹം, ഇരച്ചിൽ, ആരവം.

Roman, s. രോമദേശക്കാരൻ.

Romance, s. മനോരാജ്യം, കള്ളക്കഥ.

Romanist, s. രോമമതക്കാരൻ.

Romanize, v. n. ലത്തീൻവാക്കുകളെ പ്ര
യോഗിക്ക.

Romantic, a. മോടിയുള്ള, കങ്കെട്ടായ.

Rome, s. രോമനഗരം.

Romp, s. കൂത്തച്ചി.

Romp, v. n. ചാടിക്കളിക്ക.

Rood, s. ദണ്ഡു, പതിനാറര അടിനീളമുള്ള
അളവു.

Roof, s. മേല്പുര, മേൽകൂട്ടു, മേലണ്ണാക്ക.

Roof, v. a. മേല്പുരകെട്ടുക.

Rook, s. അണ്ടങ്കാക്ക, വഞ്ചകൻ, ചതിയൻ.

Room, s. മുറി, ഇട, ഇടം, സ്ഥലം, അറ,
അകം.

Roomage, s. ഇടവിസ്താരം, വിശാലത.

Roomy, a. വിസ്തീൎണ്ണമുള്ള, വിശാലമുള്ള.

Roost, s. പക്ഷികൾ രാത്രി പാൎക്കുന്നസ്ഥ
ലം, പക്ഷി ഉറക്കം, ചെക്കു.

Roost, v. n. പക്ഷിയെപോലെ ഉറങ്ങുക.

Root, s. വേർ, മൂലം, ചുവട, അടി.

Root, v. n. വേരൂന്നുക, വേർപിടിക്ക.

Root, v. a. വേർപിടിപ്പിക്ക, വേർഎടുക്ക.

Rooted, a. വേരൂന്നിയ, സ്ഥിരമായ.

Rope, s, കയറു, പാശം, ചരട, ബന്ധം.

Ropiness, s, ഒട്ടൽ, കുറുകൽ, പശപ്പിടി
ത്തം.

Ropemaker, s. കയറു പിരിക്കുന്നവൻ.

Ropy, a. ഒട്ടലുള്ള, പശയുള്ള.

Roration, s. മഞ്ഞുവീഴുക.

Rosary, s. ജപമാല, മാല, അക്ഷമാല.

Rose, s. പനിനീർ പുഷ്പം.

Roseate, a. ചുവപ്പുള്ള, സുഗന്ധമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/279&oldid=183518" എന്ന താളിൽനിന്ന് ശേഖരിച്ചത്