ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Scy – 280 – Sec

Scythe, s. അരിവാൾ.

Sea, s. കടൽ, സമുദം, അബ്ധി, വാരി.

Seabeat, a. ഓളം അടിച്ച.

Seabeach, s. കടൽകര, കടൽപുറം, തീരം.

Seaboat, s. കടൽ തോണി.

Seabreeze, s. കടൽ കാറ്റു.

Seacoast, s. കടൽക്കര, കടൽപുറം.

Seadog, s. കടൽനായ് , ചിറാക.

Seafarer, s. കടൽയാത്രക്കാരൻ.

Seafaring, a. കടൽയാത്രയാകുന്ന.

Seafight, s. കടൽപോർ.

Seafish, s. കടൽ മീൻ.

Seafowl, s. കടൽ കോഴി.

Seal, s. മുദ്ര.

Seal, v. a. മുദ്രയിടുക, ഉറപ്പിക്ക.

Sealing-wax, s. അരക്ക, മുദ്രത്തിരി.

Seam, s. കൂട്ടി തുന്നൽ, മൂട്ട, വടു, വിടൎപ്പു.

Seam, v. a. കൂട്ടി തുന്നുക, ഇണെച്ചുതൈക്ക.

Seaman, s. കപ്പലാൾ, കടൽസഞ്ചാരി.

Seamew, s. കടൽ കോഴി.

Seamonster, s. കടൽജന്തു.

Seamstress, s. തുന്നൽകാരത്തി.

Seamy, a. കൂട്ടിതുന്നലുള്ള.

Seaport, s. തുറമുഖം, അഴിമുഖം.

Sear, a. ഉണങ്ങിയ, വരണ്ട, കരിഞ്ഞ.

Sear, a. ചുടുക, കാച്ചുക, കടുപ്പമാക്ക.

Searce, v. a. നേൎമ്മയായി അരിക്ക.

Search, v. a. ശോധന ചെയ്ക, തേടുക,
ആരായുക.

Search, s. ശോധന, വിചാരണ, അ
ന്വേഷണം.

Searcher, s. തേടുന്നവൻ.

Searoom, s. സമുദ്രവിസ്താരം, കടലിട.

Seaservice, s. കപ്പൽസേവ.

Seashore, s. കടൽപുറം, തീരം, കൂലം.

Seaside, s. കടൽകര, കടൽപുറം.

Seasick, a. ചൊരുക്കുള്ള.

Seasickness, s. ചൊരുക്കു.

Season,s. ഋതു, സമയം, കാലം, തക്കകാലം.

Season, v. a. പാകമാക്ക, രുചിവരുത്തുക.

Seasonable,a. തൽക്കാലത്തുള്ള, തക്കമായ.

Seasonableness, s. തക്കം, അവസരം,
ഉചിതകാലം.

Seasoning, s. രുചികരവസ്തു, വ്യഞ്ജനം.

Seat, s. ഇരിപ്പിടം, പീഠം, ആസനം,
സ്ഥാനം.

Seat, v. a. ഇരുത്തുക, പാൎപ്പിക്ക.

Seawater, s. കടൽ വെള്ളം.

Secede, v. n. പിൻമാറുക, പിരിഞ്ഞു
പോക.

Seceder, s. പിൻവാങ്ങുന്നവൻ.

Secession, s. പിൻമാറ്റം, ഒഴിവു, ഭി
ന്നത.

Secle, s. നൂറ്റാണ്ടു.

Seclude, v. a. പുറത്താക്ക, ഒളിപ്പിക്ക.

Seclusion, s. പുറത്താക്കൽ, ഒളിപ്പു.

Second, s. രണ്ടാമൻ, സഹായി, ഒരു
നൊടി.

Second, a. രണ്ടാം, രണ്ടാമതു, ഇളത്തര
മായ.

Second, v. a. തുണക്ക, സഹായിക്ക,
പിൻചെല്ലുക.

Secondarily, ad. രണ്ടാമത്തിൽ.

Secondary, a. രണ്ടാമത്തെ, രണ്ടാന്തരം.

Secondhand, a. രണ്ടാം അനുഭവമുള്ള.

Secondly, ad. രണ്ടാമതു.

Second-rate, s. രണ്ടാംസ്ഥാനം, രണ്ടാം
മുറ.

Secrecy, s. രഹസ്യം , ഗോപ്യം, മൎമ്മം,
മറവു.

Secret, അ. രഹസ്യമുള്ള, ഗൂഢമുള്ള.

Secret, s. രഹസ്യം , ഗൂഢം, മറവു.

Secretariship, s. എഴുത്തുസ്ഥാനം.

Secretary, s. എഴുത്തുകാരൻ, രായസക്കാ
രൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/288&oldid=183527" എന്ന താളിൽനിന്ന് ശേഖരിച്ചത്