ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Soc – 295 – Sol

Society, s. സംഘം, കൂട്ടായ്മ, സ്നേഹകൂട്ടം,
സാഹിത്യം.

Socinian, s. സൊസിൻ മതക്കാരൻ.

Socket, s. ചുഴി, കുഴി, കുഴൽതുള.

Sod, s. മൺകട്ട, പുല്കട്ട.

Sodality, s. സഹോദരസ്നേഹം.

Soder, v. a. വിളkka, കൂട്ടിപറ്റിക്ക.

Sodomite, s. പരമദുഷ്ടൻ.

Sofa, s. ഇരിക്കക്കട്ടിൽ.

Soft, a. പതമുള്ള, മൃദുവായ, ദയയുള്ള.

Soft, inter. പതം, പതുക്കെ, മെല്ലെ.

Soften, v. a. പതമാക്ക, ശമിപ്പിക്ക.

Soften, v. n. മാൎദ്ദവമാക, ശാന്തപ്പെടുക.

Softly, ad. പതുക്കെ, ദയയായി.

Softness, s. പതം, മയം, പശിമ, ഇളപ്പം,
ശാന്തത.

Soho, inter. കൂഹെ, എടൊ, എടാ.

Soil, v. a. അഴുക്കാക്ക, മുഷിക, വളമി
ടുക.

Soil, s. അഴുക്കു, വളം, നിലം, മണു്ണു.

Soiled, part. a. മുഷിഞ്ഞ, അഴക്കു പി
ടിച്ച.

Soiliness, s. അഴുക്കു, മുഷിച്ചൽ, മലിനത.

Sojourn, s. വന്നുപാൎപ്പു, പരദേശവാസം.

Sojourn, v. n. വന്നുപാൎക്ക, പരദേശത്തു
പാൎക്ക.

Sojourner, s. പരദേശി, പരവാസി.

Solace, v. a. ആശ്വസിപ്പിക്ക, സന്തോ
ഷിപ്പിക്ക.

Solace, v. n. ആശ്വസിക്ക, ശമിക്ക.

Solace, s. ആശ്വാസം, സന്തോഷം, ആ
ദരവു.

Solar, a. സൂൎയ്യസംബന്ധമുള്ള.

Soldier, s. പടയാളി, ഭടൻ, സേവകൻ.

Soldierlike, a. യുദ്ധസാമൎത്ഥ്യമുള്ള.

Soldiership, s. യുദ്ധസാമൎത്ഥ്യം, യുദ്ധ
വൈഭവം.

Soldienty, s. പടജ്ജനം, യുദ്ധസാമൎത്ഥ്യം.

Sole, s. ഉള്ളങ്കാൽ, ചെരിപ്പിന്റെ അടി
ത്തോൽ.

Sole, a. ഏകമായ, തനിച്ച, മാത്രമുള്ള.

Solely, ad. മാത്രം, തന്നെ.

Solemn, a. ഭയഭക്തിയുള്ള, മുഖ്യമായ.

Solemnity, s. ഭയഭക്തി, അച്ചടക്കം,
കൎമ്മം.

Solemnization, s. ആചരണം, അനു
ഷ്ഠാനം.

Solemnize, v. a. ആചരിക്ക, അനുഷ്ഠിക്ക.

Solicit, v. a. അപേക്ഷിക്ക, യാചിക്ക,
കെഞ്ചുക.

Solicitation, s. അപേക്ഷ, യാചന, നി
ൎബന്ധം.

Solicitor, s. യാചകൻ, കാൎയ്യസ്ഥൻ, വ
ക്കീൽ.

Solicitous, a. വിചാരമുള്ള, ആകുലമുള്ള.

Solicitude, s. ആകുലം, വിചാരം, ചരതം.

Solid, a. ഘനമുള്ള, കടുപ്പമുള്ള, ബലമുള്ള.

Solidity, s. കട്ടി, ഘനം, ബലം, ഉറപ്പു.

Solidness, s. ഉറപ്പു, ബലം , ഘട്ടി.

Soliloquy, s. നൊടിച്ചൽ.

Solitaire, s. ഏകാകി, ഏകാന്തവാസി.

Solitariness, s. ഏകാകിത്വം , നിൎജ്ജന
ദേശം.

Solitary, a. തനിച്ച, നിൎജ്ജനമായ.

Solitary, s. ഏകാന്തവാസി.

Solitude, S. ഏകാകിത്വം, ഏകാന്ത
സ്ഥലം.

Solo, s. ഒറ്റ രാഗം.

Solubility, s. വേർപിരിവു, അലിച്ചൽ,
ദ്രവിപ്പു.

Soluble, a. വേർപിരിക്കാകുന്ന, അഴി
വുള്ള.

Solute, a. അയവുള്ള, ഒഴിയുന്ന, ഒഴുകുന്ന.

Solution, s. പിരിച്ചൽ, വിയോഗം, നി
ൎണ്ണയം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/303&oldid=183542" എന്ന താളിൽനിന്ന് ശേഖരിച്ചത്