ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sto – 305 – Str

Stonepit, s. കക്കുഴി.

Stonework, s. കല്പണി.

Stony, a. കല്ലുകൊണ്ടുണ്ടായ, കല്ലുള്ള.

Stool, s. പീഠം, ആസനം, വിരേചനം.

Stoop, v. n. കുനിയുക, താഴക, കൂനുക,
ഇറങ്ങുക.

Stoop, s. കുനിച്ചു, താഴ്ച, വഴങ്ങൽ, ഇറ
ക്കം.

Stop, v. a. നിൎത്തുക, വിരോധിക്ക, വില
ക്ക, അടക്ക,

Stop, v. n. നില്ക്ക അടയുക, അടിഞ്ഞു
പോക.

Stop, s. നിൎത്തൽ, വിരോധം, തടവു, നി
വൃത്തി.

Stoppage, s, നില്പു, നിൎത്തൽ, അടപ്പു,
വിഘ്നം.

Stopper, s. അടപ്പു, മൂടി, ആപ്പു.

Store, s. കൂട്ടം, ധാന്യക്കൂട്ടം, ചയം, പ
ത്തായം.

Stone, v. a. കൂട്ടുക, ശേഖരിക്ക, സംഗ്ര
ഹിക്ക.

Storehouse, s. പാണ്ടികശാല, ഉഗാണം.

Storekeeper, s. കലവറക്കാരൻ.

Stork, s. കൊക്കു, ബകം, വെളിർ.

Storm, s. കൊടുങ്കാറ്റു, കോൾ, ആക്രമം.

Storm, v. a. ആക്രമിക്ക, പടയേറ്റുക.

Storm, v. n. കൊടുങ്കാറ്റു അടിക്ക.

Stormy, a. പെരുങ്കാറ്റുള്ള, കലശലുള്ള.

Story, s. കഥ, വൃത്താന്തം, മാളികയുടെ
നില.

Storyteller, s. കഥക്കാരൻ, നുണയൻ.

Stout, a. തടിച്ച, തടിപ്പുള്ള, പുഷ്ടിയുള്ള.

Stoutly, ad. ബലമായി, പുഷ്ടിയായി.

Stoutness, s. തടിപ്പു, വണ്ണം, പുഷ്ടി.

Stove, s. തീച്ചട്ടി, തീക്കലം, അടുപ്പു.

Stove, v. a. ചൂടുള്ള സ്ഥലത്തു വെക്ക.

Stow, v. n. അടുക്കി വെക്ക, സംഗ്രഹിക്ക.

Stowage, s. അടുക്കി വെക്കുക.

Straggle, v. n. ഉഴലുക, തെറ്റി ഉഴലുക.

Straggler, s. ഉഴന്നു നടക്കുന്നവൻ.

Straight, a. നേരെയുള്ള, വളവില്ലാത്ത.

Straightway, ad. നേരെ, ഉടനെ.

Straighten, v. n. നേരെയാക്ക, നിവിൎക്ക.

Straightness, s. നേരു, ചൊവ്വ, നിവിൎച്ച.

Strain, v. a. അരിക്ക, ഞെക്ക, പിഴിയുക.

Strain, v. n. മുക്ക, പ്രയത്നം ചെയ്ക.

Strain, S. ഉളുക്കു, അതിമുറുക്കം, സന്തതി,
പാട്ടു, സ്വരം, വിധം, സ്ഥാനം.

Strait, a. ഇടുക്കമുളള, വിസ്താരം കുറഞ്ഞ.

Strait, s. ഇടുക്കുവഴി, കടൽകൈവഴി.

Straiten, v. a. ഇടുക്ക, ചുരുക്ക, മുറുക്ക.

Straitness, s. ഇടുക്കം, ഞെരുക്കം , വി
ഷമം.

Strake, s. ഇരിമ്പുതകിട്ട, മുട്ട, വീതി.

Strand, s. കടപ്പുറം, ഇഴ.

Strand, v. a. കരയിൽ ഓടിച്ചു കേറ്റുക.

Strange, a. അന്യമായ, അപൂൎവ്വമുള്ള.

Strangeness, s. അന്യത, പരത്വം , പു
തുക്കം.

Stranger, s. അന്യൻ, പരൻ, വഴിപോ
ക്കൻ.

Strangle, v. a. വീൎപ്പുമുട്ടിക്ക, ഞെക്കികൊ
ല്ലുക.

Strangulation, s. ഞെക്കിക്കുല.

Strap, s, തോൽവാറ, നൂൽകച്ച.

Strapping, a. സ്ഥൂലിച്ച, തടിച്ച.

Stratagem, s. ചതിപ്രയോഗം, തന്ത്രം.

Stratum, s. നിര, വരി, അട്ടി, തടം.

Straw, s. വയ്ക്കോൽ, കച്ചി, നെൽകച്ചി.

Strawbuilt, a. വയ്ക്കോൽകൊണ്ടു തീൎത്ത.

Stray, v. n. വഴിതെറ്റുക, ഉഴലുക.

Stray, a. ഉഴന്നുപോയ, തെറ്റിനടക്കുന്ന.

Streak, s. വരിപ്പുള്ളി, കീറ്റു, ചീന്തു.

Streak, v. a. വരെക്ക, കരയിടുക.


39

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/313&oldid=183552" എന്ന താളിൽനിന്ന് ശേഖരിച്ചത്