ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cat — 32 — Cel

Catacombs, s. pl. പ്രേതക്കല്ലറകൾ.

Catalogue, s. ചാൎത്തു, വരി ചാൎത്തു.

Cataract, s. നീൎവീഴ്ച, നീൎപാച്ചൽ.

Cataract, s. കണ്ണിലെ പടലം, തിമിര
രോഗം.

Catarrh, s. ജലദോഷം, ചീരാപ്പു.

Catastrophe, s. നിൎഭാഗ്യസംഗതി, ആ
പത്തു.

Catch, v. a. പിടിക്ക, അകപ്പെടുത്തുക,
കിട്ടുക.

Catch, s. പിടി, പിടിത്തം.

Catcher, s. പിടിക്കുന്നവൻ.

Catechetical, a. ചോദ്യോത്തരമുള്ള.

Catechise, v. a. ചോദിച്ചുപദേശിക്ക.

Catechism, s, ചോദ്യോത്തരപുസ്തകം.

Catechist, s. ഉപദേശി, ഉപദേശകൻ.

Catechumen, s. വേദം പഠിക്കുന്നവൻ.

Category, s. തരം, ക്രമം, സ്ഥാനം, വരി.

Catenation, s. ചങ്ങല, ശൃംഖല, ബന്ധം.

Caterpillar, s. കംബിളിപ്പുഴു, പുഴു.

Cathedral, s. പ്രധാനപള്ളി.

Catholic, s. രോമമതക്കാരൻ.

Catholicism, s. രോമമതം.

Cat's eye, s. വൈഡൂൎയ്യം.

Cattle, s. കന്നുകാലികൾ, നാട്ടുമൃഗങ്ങൾ.

Caul, s, കുല്ലാ, നൈവല.

Causal, a. ഹേതുകം, കാരണമുള്ള.

Causality, s. ഹേതുത, കാരണഭൂതത്വം.

Causally, ad. ഹേതുവായി.

Causation, s. ഹേതുത്വം, കാരണം.

Causative, a. ഹേതുകരമുള്ള, കാരണമുള്ള.

Causator, s. കാരണ ഭൂതൻ.

Cause, s, കാരണം, ഹേതു, നിമിത്തം, സം
ഗതി, മൂലം, ന്യായം, നിൎബന്ധം.

Cause, v. a. ആക്ക, സംഗതി വരുത്തുക.

Causeless, a. അസംഗതിയുള്ള, യദൃച്ഛ
യുള്ള.

Causelessly, ad. അസംഗതിയായി.

Causer, s. കാരണൻ ഹേതുഭൂതൻ.

Causeway, s. ചിറ, വരമ്പു, ഊടുവഴി.

Caustic, s. കാരം, ക്ഷാരം.

Cautel, s. ജാഗ്രത, സൂക്ഷ്മം, ഉപായം.

Cauterize, v. a. ചൂടുവെക്ക, കാച്ചുക.

Cautery, s. ചുട്ടിരിമ്പു, കാരം.

Caution, s. ജാഗ്രത, സൂക്ഷ്മം, സൂചനം.

Caution, v. a. ഓൎമ്മപ്പെടുത്തുക, സൂചി
പ്പിക്ക.

Cautious, a. ജാഗ്രതയുള്ള, സൂക്ഷ്മമുള്ള.

Cautiously, ad. ജാഗ്രതയോടെ.

Cautiousness, s. ജാഗ്രത, സൂക്ഷ്മം, ജാഗ
രണം.

Cavalier, s. കുതിരച്ചേകവൻ, പ്രഭു.

Cavalry, s. കുതിരപ്പട, കുതിരപ്പട്ടാളം.

Cave, s. ഗുഹ, ഗഹ്വരം.

Cavern, s. ഗുഹ, ഗഹ്വരം.

Caverned, a. ഗുഹയുള്ള.

Cavil, v. n. തൎക്കിക്ക, വാദിക്ക, കലഹിക്ക.

Cavil, s. തൎക്കം, വിവാദം, കലഹം.

Caviller, s. തൎക്കക്കാരൻ, ശണ്ഠക്കാരൻ.

Cavillous, a. ദുസ്തൎക്കമുള്ള.

Cavity, s. ഗുഹ, പൊള്ള, കുഴി, കോടരം.

Caw, v. n. കാക്കപോലെ കരക.

Cease, v. n. വിടുക, ഒഴിയുക, കഴിയുക,
തീരുക, ഇല്ലാതാക, അടങ്ങുക.

Ceaseless, s. ഇടവിടാതുള്ള, മാറാത്ത.

Ceasing, s. ഒഴിവു, നിൎത്തൽ, തീൎച്ച.

Cedar, s. കാരകിൽ.

Cede, v. a. വിട്ടു കൊടുക്ക, ഏല്പിക്ക, വി
ട്ടൊഴിയുക.

Ceil, v. a. മച്ചിടുക, തട്ടിടുക, മേത്തട്ടിടുക.

Ceiling, s. മച്ച്, തട്ടു, മേത്തട്ടു.

Celature, s. ചിത്രവേല, കൊത്തുപണി.

Celebrate, v. a. പ്രശംസിക്ക, കൊണ്ടാടു
ക, പുകഴ്ത്തുക, കീൎത്തിക്ക, ആചരിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/40&oldid=183277" എന്ന താളിൽനിന്ന് ശേഖരിച്ചത്