ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Con – 55 – Con

Contention, s. കലഹം, തൎക്കം, ശണ്ഠ,
ഛിദ്രം.

Contentious, a. കലഹമുള്ള, മത്സരമുള്ള.

Contentiously, ad. കലഹത്തോടെ, മത്സ
രേണ.

Contentment, s. അലംഭാവം, സന്തുഷ്ടി.

Contents, s, pl. അടക്കം, സംഗ്രഹം.

Contest, s. വാഗ്വാദം, തൎക്കം, ദ്വന്ദ്വം,
പിണക്കം.

Contest, v. a. തൎക്കിക്ക, മത്സരിക്ക, പിണ
ങ്ങുക.

Contestable, a. തൎക്കമുള്ള, മത്സരിക്കതക്ക.

Context, s. ചേൎച്ച, സംബന്ധം, ഔചിത്യം.

Contiguity, s. അടുപ്പം, സമീപം, സന്നി
വേശം.

Contiguous, a. സമീപമുള്ള, തമ്മിൽതൊ
ടുന്ന.

Continence, s. അടക്കം, വ്രതം, പാതി
വ്രത്യം.

Continent, a. അടക്കമുള്ള, സാവധാന
മുള്ള.

Continent, s. ഭൂഖണ്ഡം, വിസ്തീൎണ്ണഭൂമി.

Continently, ad. അടക്കമായി, വ്രത
മായി.

Contingence, S. അസംഗതി, ആക
സ്മികം.

Contingent, a. അകാരണമായ, യദൃച്ഛ
യുള്ള.

Contingent, s. അകാരണം, അംശം, പങ്കു.

Continual, a. ഇടവിടാത്ത, നിരന്തരം.

Continually, ad. ഇടവിടാതെ, എപ്പോഴും.

Continuance, s. നിലനില്പു, സ്ഥിരത.

Continuate,a.വിടാത്ത, തീരാത്ത, നിത്യം.

Continuation, S. തുടൎച്ച, സ്ഥിരത.

Continue, v. a. തുടരുക, നിലനില്ക്ക.

Continuity, s. തുടൎച്ച, സന്ധിബന്ധം.

Continuous, a. ഇടചേൎന്ന, വിടാത്ത.

Contort, v. a. പിരിക്ക, മുറുക്ക, ഞെളിക്ക.

Contortion, s. പിരി, മുറുക്കം, വക്രഗതി.

Contour, s. വളച്ചൽ, പുറവര.

Contra, prep. എതിരെ, പ്രതി, നേരെ.

Contract, v. a. ചുരുക്ക, ലോപിപ്പിക്ക,
ചുളുക്ക.

Contract, v. n. ചുരുങ്ങുക, കൊച്ചുക, ക
റാർ ചെയ്ക, കുത്തത ഏല്ക്ക.

Contract, s. ഉടമ്പടി, കറാർ, ബന്ധുക്കെട്ടു.

Contraction, s. ചുരുക്കം , കൊച്ചൽ, ഇ
ടുക്കം.

Contractor, s. കറാർകാരൻ, നിയമക്കാ
രൻ.

Contradict, v. a. വിരോധം പറക, പ്ര
തിവാദിക്കുക.

Contradicter, S. മാറ്റാൻ, പ്രതിവാദി.

Contradiction, s. പ്രതിവാദം, തൎക്കം.

Contradictory, a. പ്രതിവാദിക്കുന്ന.

Contrariety, s. വിപൎയ്യയം, വിപരീതം.

Contrarily, ad. വിരോധമായി, പ്രതികൂ
ലമായി.

Contrariwise, ad. പ്രതിയായി, എതി
രായി.

Contrary, a. വിരോധമുള്ള, പ്രതികൂല
മുള്ള.

Contrast, s. വ്യത്യാസം, വ്യതിരേകം.

Contrast, v. a. വിപരീതമാക്കി വെക്ക,
വ്യത്യാസം കാട്ടുക, എതിരെ വെക്ക.

Contravene, v. a. എതിൎക്ക, വിരോധിക്ക.

Contravention, s. വിപരീതം, വികടം.

Contribute, v. a. കൊടുക്ക, സഹായിക്ക,
ശേഖരിക്ക.

Contribution, s. വരി, ഇറവരി, കൊടു
ക്കൽ, ധൎമ്മശേഖരം, ഉതവി, ധൎമ്മോപ
കാരം.

Contributive, a. സഹായിക്കുന്ന, ഉത
കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/63&oldid=183301" എന്ന താളിൽനിന്ന് ശേഖരിച്ചത്