ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- ൬ -

യുധം വാങ്ങിയാൽ രാജാംശമായ്‌വരും തപസ്സിൻ കൂ
റില്ലാതെ പൊം വേദോച്ചാരണത്തിന്നു യോഗ്യമില്ല;
ബ്രാഹ്മണരാകയും ഉണ്ടു (അനേകം കൎമ്മങ്ങൾക്കൊക്ക
യും വൈകല്യവുമുണ്ടു)" എന്നു കല്പിച്ചു, ൬൪ ലിൽ പെ
രിഞ്ചെല്ലൂർ ൩൦൦൦, പൈയനൂർ ൨൦൦൦, പന്നിയൂർ ൪൦൦൦,
പറപ്പൂർ ൫൦൦൦, ചെങ്ങന്നിയൂർ ൫൦൦൦, ആലത്തൂർ
൧൦൦൦, ഉളിയനൂർ ൫൦൦൦, ചെങ്ങനോടു ൫൦൦൦, ഐരാ
ണിക്കുളം ൪൦൦൦, മൂഷികക്കുളം ൧൦൦൦, കഴുതനാടു ൧൦൦൦
ഇങ്ങിനെ പത്തരഗ്രാമത്തിൽ ൧൪ ഗോത്രത്തിൽ
ചിലരെ അവരോധിച്ചു ൩൬൦൦൦ ബ്രാഹ്മണരെ ക
ല്പിച്ചു; ൩൬൦൦൦ ബ്രാഹ്മണരും കൂട ചെന്നു, ൬൪ ഗ്രാ
മത്തിന്റെ കുറവു തീൎത്തു, അവരുടെ സംവാദത്താൽ
ശ്രീ പരശുരാമനോട് ആയുധം വാങ്ങി, പരശുരാമൻ
ആയുധപ്രയോഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു. "ക
ന്യാകുമാരി ഗോകൎണ്ണപൎയ്യന്തം കേരളം ൧൬൦ കാതം
ഭൂമി വാണു രക്ഷിച്ചു കൊൾക" എന്നു പറഞ്ഞു, വാ
ളിന്മേൽ നീർ പകർന്നു കൊടുക്കയും ചെയ്തു. അവർ
൩ വട്ടം കൈ നീട്ടി നീർ വാങ്ങുകയും ചെയ്തു. (ഭര
ദ്വാജഗോത്രത്തിലുള്ളവർ ശ്രീ പരശുരാമനോടു "ശ
സ്ത്രഭിക്ഷയെ ദാനം ചെയ്ക" എന്ന് ആയുധം വാങ്ങി
എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാങ്ങിയ്തു).
ശ്രീ പരശുരാമന്റെ അരുളപ്പാടാൽ വാളും ഭൂമിയും
വാങ്ങുക ഹേതുവായിട്ട് വാഴുവർ (വാഴുർ, വാഴിയൂർ,
വാഴിയോർ) എന്നവരെ പേരുംഇട്ടു; അവർ ഒരുത്ത
രെ കൊല്ലുവാൻ(— നും) ഒരുത്തരെ സമ്മതിപ്പിക്കേണ്ട.

(മുമ്പിനാൽ ആയുധം വാങ്ങിയതു: ൧ ഇടപ്പ
ള്ളി നമ്പിയാതിരി, പിന്നെ ൨ വെങ്ങനാട്ട നമ്പിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/10&oldid=185739" എന്ന താളിൽനിന്ന് ശേഖരിച്ചത്