ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൦൦ –

ന്മാരും, ൪൨ ഇല്ലത്തിൽ മൂത്തോൽ എഴുവരും, ചാ
ത്തിമംഗലത്തപ്പനും, മൂവ്വന്തിക്കാളിയും, അറയിൽ
ഭഗവതിയും, (ഇരഞ്ഞൊൻ, വെള്ളുവശ്ശേരി, ൨ ഇല്ലം
വാഴുങ്കത്താൎക്കന്മാരും) തെക്കിടം വടക്കിടം ൨ താവഴി
യിൽ കൎത്താക്കന്മാരും (പൂന്തുറയിൽ അമ്മവാഴ്ചയും അ
ടിപരത്തിഇടവും) —ഇങ്ങിനെ ഉള്ള പുഴവായിൽനി
ന്നു ചാലയിൽ ഭഗവതിക്ക് വിളക്കിന്നും ചിലവിന്നും
മുതൽ വരേണ്ടുന്നതു, വരായ്ക്ക കൊണ്ടു "വിളക്കും ചി
ലവും മുട്ടി പാൎത്തിരിക്കുന്നു" എന്നു കല്പിച്ചു, കോയ്മ
യിൽ നിന്നു ആളെ അയച്ചു. (പുഴവായിടവകയിൽ
മേൽകോയ്മ ചൊല്ലി ഇടഞ്ഞപ്പോൾ) വിലക്കി നാശം
ചെയ്തവാറെ ചെന്നു മുടക്കി അവരെ വെട്ടിക്കൊന്നു.
അന്നു എരുമത്തടത്തിൽ ഉണിത്തിരിയും ഏതാനും
ചേകവരും "നാടടക്കി യോഗ്യം വേണം" എന്നിട്ട്
അവർ മദിച്ചു കൂടി. അന്നു ൧൮ എടപ്പാട്ടിലും യോ
ഗ്യായോഗ്യം കഴിച്ചു. അനന്തരം വടക്കും തലക്കാർ എത്തി
പുരപ്പുല്ലിട്ടു, (കാണ) കേൾക്കാകുന്നേടത്തോളം ചുട്ടു.
അതു ഹേതുവായിട്ടുണ്ടായിരിക്കുന്നു; കണ്ടൻപാലത്തു
കണ്ടിയിൽ പട (പുഴവായിൽ). അന്നു ഇടവകയിൽ
ലോകരും കൎത്താക്കന്മാരും ഒരുമിച്ചു നിരൂപിച്ചു ൧0000
ത്തെ കണ്ടു ചേൎന്നിരിക്കുന്നു. അന്നു പേരൻപിലാക്കന്നു
കൈപിടിച്ചു കൂട ഇരുത്തി, (അതുകൊണ്ടു ൧0000
ത്തിൽ മുവ്വായിരമാകുന്നു), ആ ൩000 വടക്കമ്പുറത്തേ
ലോകരും തങ്ങൾക്ക് വിധേയമാക്കി, കിഴക്കമ്പുറത്ത്
ലോകരും മുവ്വായിരത്തിന്റെ പക്ഷം തിരിഞ്ഞു പോർ
നിലത്തേക്കു ബന്ധുവായിരിക്കുന്നു. അതുകൊണ്ടു ക
ണ്ടമ്പാലത്തു കണ്ടിയിൽ പടെക്ക് ൨ പക്ഷവുംനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/104&oldid=185834" എന്ന താളിൽനിന്ന് ശേഖരിച്ചത്