ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൧ –

പല വകയിലുള്ള ശൂദ്രരെ വരുത്തി. അവരെക്കൊണ്ടും
മാതൃപാരമ്പൎയ്യം വഴി പോലെ അനുസരിപ്പിച്ചു, അ
വർ ൬൪ ഗ്രാമത്തിന്നും അകമ്പടി നടക്കേണം എന്നും
അവൎക്ക് രക്ഷ ബ്രാഹ്മണർ തന്നെ എന്നും കല്പിച്ചു).

ഇങ്ങിനെ ശ്രീ പരശുരാമൻ കൎമ്മഭൂമി മലയാളം
ഉണ്ടാക്കി, ൬൪ ഗ്രാമത്തിൽ ബ്രാഹ്മണൎക്ക് ഉദകദാ
നം ചെയ്തു. മുമ്പിൽ ൬൪ ഗ്രാമത്തിന്നും ഒരുമിച്ചു
പൂവും നീരും കൊടുത്തതു അനുഭവിപ്പാൻ ജന്മം എ
ന്നു പറയുന്നു. ആ കൊടുത്തതു ഓരോ ഗ്രാമത്തിലു
ള്ള തറവാട്ടുകാർക്ക് ഒരുമിച്ചു കൊടുത്ത ഏകോദകം.
പിന്നെ (ആറും നാലും) പത്തുഗ്രാമത്തിൽ ൧൪ ഗോ
ത്രത്തിൽ ൩൬000 ബ്രാഹ്മണൎക്കു വാളിന്മേൽ നീർ പ
കൎന്നു കൊടുത്തതു രാജാംശം; അവൎക്ക് എന്റെ ജ
ന്മം എന്നു ചൊല്ലി വിരൽ മുക്കാം; മറ്റെവൎക്കും "എ
ന്റെ ജന്മം" എന്നു വിരൽ മുക്കരുത്; അവൎക്ക് അനു
ഭവത്തിന്നേ മുക്കുള്ളു. അവരന്യോന്യം മുക്കുമ്പോൾ
"എനിക്കനുഭവം" എന്നു ചൊല്ലി വിരൽ മുക്കെണം;
ഇതറിയാതെ ജന്മത്തിനു വിരൽ മുക്കിയാൽ വിരൽ
നേരെ വരിക ഇല്ല; മുപ്പത്താറായിരത്തിലുള്ളവൎക്ക്
കൊടുത്തതു ഏകോദകമല്ല; ഭൂമിയെ രക്ഷിപ്പാൻ അ
വരെ ആയുധപാണികളാക്കി കല്പിച്ചു.

ഇക്കേരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസി
കളോട് ഒക്കും ദേവലോകത്തിന്നു തുല്യമായ്‌വരെണം
എന്നും സ്വൎഗ്ഗാനുഭൂതി അനുഭവിക്കെണം എന്നു വെ
ച്ചു ശ്രീ പരശുരാമൻ ദേവേന്ദ്രനെ ഭരം ഏല്പിച്ചു
തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു. ആറു മാ
സം വൎഷം വേണം രാജ്യത്തിങ്കൽ അനേകം അനേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/15&oldid=185744" എന്ന താളിൽനിന്ന് ശേഖരിച്ചത്