ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൯ –

ധിപ്പിച്ചു രക്ഷിച്ചു വെപ്പൂ. ഞങ്ങൾ അന്യായപ്പെട്ടാൽ
(ആപത്തുകൾ ഉണ്ടായാൽ) അന്നു ഞങ്ങൾ രാജ്യ
കാൎയ്യങ്ങൾ തന്നെ വ്യാപരിക്കും (വ്യവഹരിക്കും) പോ
ൾ: അത് എന്ത് നിങ്ങൾ എന്നെ കല്പിച്ചതിന്റെ
ശേഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു (വ്യവഹരി–)
എന്നു രാജാ പറക മാത്രം ഉണ്ടു; ബ്രാഹ്മണരോട്
ചോദ്യം വേണ്ട" എന്നിട്ട് ഇന്നും (എന്നും) ഓരോ
അപരാധങ്ങൾ (ആപത്തുകൾ, അവസ്ഥകൾ) ഉ
ണ്ടായാൽ "നിങ്ങൾ തങ്ങൾ തന്നെ വ്യവഹരിക്കുന്നു,
എന്തു നിങ്ങൾ നമ്മോട് അന്യായപ്പെടാഞ്ഞൂ" എ
ന്നു പറക മാത്രം ഉണ്ടു. അതു നടയത്തേ സമയ
കാരണം: മറ്റുള്ളരാജ്യത്തിങ്കൽ രാജാവെ അന്വേ
ഷിച്ചു പോകേണ്ടു (വതു), കേരളത്തിൽ ഇതൊക്ക
യും ഉദ്ധരിച്ചിട്ട് എല്ലാവരും (ഉദ്ധരിപ്പിച്ചല്ലൊ) രാ
ജാവിന്നു അനുഭവിപ്പാൻ (വസ്തു) കൊടുക്ക ചെയ്തതു.
അഹിഛത്രത്തിലിരുന്നു ൧൪ ഗോത്രത്തിങ്കലെ ബ്രാ
ഹ്മണർ കൂടി നെൽ വീഴ്ത്തി (നീർ വീഴ്ത്തി നല്ല വൃത്തി)
കൊടുത്തു; അത് ഇന്നും വിരുത്തി (വൃത്തി)എന്നു
ചൊല്ലുന്നു. രാജഭോഗം ചില ദിക്കിൽ കൊടുത്തതു,
ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്കു തന്നെ എന്നു
കല്പിച്ചു, ചില ദിക്കിൽ ക്ഷേത്രം പ്രധാനമായി രാജാ
വിന്ന് അനുഭവം. രാജാവിന്നു അരയിരിക്ക സ്ഥാനവും
കൊടുത്തു; അല്ലൂർ (കൊടുങ്ങല്ലൂർ) പെരുങ്കോവിലകം
എന്നു കല്പിച്ചു.

[കേയ പേരുമാളും ബ്രാഹ്മണരുമായി അന്യോ
ന്യം കൈ പിടിച്ചു (പല സമയവും) സത്യവും ചെ
യ്തിട്ടത്രെ മലനാടു വാഴുവാൻ കല്പിച്ചതു. പിന്നെ മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/23&oldid=185752" എന്ന താളിൽനിന്ന് ശേഖരിച്ചത്