ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൦ –

ണ്ടു പോന്നാൽ പട ജയിക്കും എന്നു കണ്ടു, കൂട്ടി കൊ
ണ്ടു പോരുവാൻ ആൎയ്യ ബ്രാഹ്മണരുടെ കൈയിൽ അ
ടയാളം എഴുതി അയക്കയും ചെയ്തു. അവർ പൂന്തു
റയിൽ ചെന്നു അന്വേഷിച്ചാറെ എഴുത്തു പള്ളിയിൽ
എന്നു കേട്ടു. അവിടെ ചെന്നു കണ്ടു, ഇരിവർ ഏറാ
ടിമാരേയും എഴുതിക്കും എഴുത്തഛ്ശൻ തൊടുവ(— വി)
ക്കളത്ത് ഉണ്ണിക്കുമാരനമ്പിയാരെയും കണ്ടു എഴുതി
വിട്ട അടയാളവും കൊടുത്തു അവസ്ഥയും പറഞ്ഞു.
അത്: എല്ലാവരും കൂടി പോരുമ്പോൾ വെഞ്ചാലപ
റമ്പത്ത് പേരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചു
വട്ടിൽ കുടയും മലൎത്തി വെച്ചു കിഴക്കോട്ട് തിരിഞ്ഞി
രിക്കുന്ന ആഴുവാഞ്ചേരി തമ്പ്രാക്കളും അവിടത്തെ ദി
ഗ്വാര നമ്പൂതിരിയും (?ശിഷ്യകളും) കണ്ടു നമസ്കരി
ച്ചാറെ, അവരോട് ചോദിച്ചു, തമ്പ്രാക്കൾ: "നിങ്ങൾ
എവിടെ പോകുന്നു" എന്നു കേട്ടവാറെ, എഴുത്തഛ്ശൻ:
"അടിയങ്ങൾ തൃക്കാരിയൂർ അടിയന്തരസഭയിന്നു അ
യച്ച ആര്യബ്രാഹ്മണരോട് കൂടി അവിടേക്ക് വിട കൊ
ള്ളുന്നു" എന്നതു കേട്ടു തമ്പ്രാക്കളും "ഞങ്ങളും അവി
ടേക്ക് തന്നെ പുറപ്പെട്ടു" എന്നു പറഞ്ഞ് ദണ്ഡന
മസ്കാരം ചെയ്തപ്പോൾ പ്രസാദിച്ചു : "(നിങ്ങൾക്ക് മേ
ലാൽ നന്മ വരുവൂതാക) നിങ്ങൾ പോകുന്ന കാൎയ്യം
സാധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു. അ
വിടെനിന്നു പുറപ്പെട്ടു പോകുന്ന വഴിക്ക് ൭ പശുക്കൾ
ചത്തു കിടക്കുന്നു. അതിൽ ഒരു പശുവിന്റെ അണ
യത്തു (൧൪) കഴുക്കൾ ഇരുന്നിരുന്ന,. മറ്റൊന്നിനെ
യും തൊട്ടതില്ല. തമ്പ്രാക്കൾ ആയതു കണ്ടാറെ: "ഹേ
കഴുകളേ ൭ പശു ചത്തുകിടക്കുന്നതിൽ ആറിനെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/54&oldid=185784" എന്ന താളിൽനിന്ന് ശേഖരിച്ചത്