ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൬൧ –

ലൻ, കൊയപ്പൻ ആന്ത്യൂൻ: മൺകലം നിൎമ്മിക്ക),
ഊരാളി (കല്ലേരിനായർ, മനയാളികൾ ഏരുമാൻ:
മതിൽമാടുക, മച്ചുപടുക്ക, കുന്നിടിക്ക, കുഴിതൂൎക്കുക, കു
ളങ്കിണറു കുഴിക്ക, കൂലിക്കുകുത്തുക), വട്ടക്കാട്ടവൻ (വാ
ണിയൻ, പതിയാരും, ചക്കാലവാണിയനും: എൾ
ആട്ടി പിഴിക) എന്നിങ്ങിനെ ൫ ജാതിയും. — പിന്നെ
കുടുമ്പർ (കടുപ്പട്ടർ: ചുമടുകെട്ടുക ഉപ്പുംമീനും വിൽക്ക),
കച്ചേരിനായർ (പീടിക കെട്ടി വാണിഭം; അവനും വ
ട്ടക്കാട്ടവനും ഒന്നു തന്നെ), നായിക്കന്മാർ കൂട്ടം കൊട്ടി
കുറിക്ക) കൂട്ടാൻനായർ, കണ്ടത്തിൽനായർ (ക്ഷേത്ര
ത്തിൽ അരികുത്തുക, പാത്രം തേക്ക, ഗോപുരം കാക്കു
ക) ഇവർ ചാൎന്ന പരിഷയിൽനിന്നു കിഴിഞ്ഞവർ,
(അകത്തൂട്ടു പരിഷ).— കച്ചേരിചെട്ടിയാൻ ഒഴികെ
൩ കച്ചോടക്കാർ: രാവാരി (യാവാരി, വ്യാപാരി
കപ്പലോട്ടം പാണ്ടിശാല കെട്ടിവാണിഭം ചരക്കുകൾ
ഓട്ടക്കാൎക്ക് കൊടുത്തുംകൊണ്ടും കച്ചോടം), ചെട്ടി
(പൊൻവാണിഭം, കമ്മട്ടത്തിൽ പണം അടിപ്പിച്ചാ
ൽ പൊൻമാറുക, തുറമരക്കാരെ മക്കത്തു കപ്പൽ വെ
പ്പിക്ക, ഓട്ടവൊഴുക്കവും കച്ചോടം കണക്കെഴുത്തും),
ചോനകർ (ബൗദ്ധന്മാർ, അസുരവംശത്തിങ്കലു
ണ്ടായവർ. കച്ചോടം കപ്പലോട്ടം).— പിന്നെ ചീനർ,
കുഞ്ചരാത്തിക്കാർ, പൗരവർ ഇവർ ഓരൊരു ദ്വീപി
ങ്കൽനിന്നു കപ്പലിൽ കൂടി വന്നു മലയാളത്തിൽ ഇരിപ്പു
ണ്ടു. (ഇതിൽ കൊങ്ങിണിയർ, ചെരിപ്പുകുത്തി, നസ്രാ
ണി, ഒത്താന്മാർ, പൗരൻ ഇത്യാദി ൧൮വംശം ഉ
ണ്ടു. — പറിങ്കി, ലന്താ, പരിന്തിരീസ്സ്, ഇങ്കിരിസ്സ് എ
ന്നിങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ (അതാത ദ്വീപു


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/65&oldid=185795" എന്ന താളിൽനിന്ന് ശേഖരിച്ചത്