ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൦ –

ടെടുത്തു. അവിടെ ഇരിക്കും കാലം കൎക്കടകവ്യാഴം കും
ഭമാസത്തിൽ ഉണ്ടല്ലോ മഹാമകം; അന്നാൾ
തിരുനാവായി പെരാറ്റിൽ തീൎത്ഥം ; അവിടെ ഈ കേ
രളത്തിങ്കൽ ചൊവരക്കൂറ്റിലുള്ള രാജാക്കന്മാൎക്ക് നില
പാടും സ്ഥാനമാനങ്ങളുമുണ്ടല്ലൊ. അതിനെ കാ
ണ്മാൻ കോയ പുറപ്പെട്ടു രാജാവിനെ കേൾപിച്ചു, മഹാ
മകവും കണ്ടു വരികയും ചെയ്തു. "എങ്ങിനെ" എ
ന്നവാറേ, "ഈ മഹാമകത്തിന്നു ദിവ്യതീൎത്ഥം ഒഴുകുക
എന്നിയേ മറ്റെന്തെല്ലാം അലങ്കാരം ഉള്ളു" എന്ന
രുളിചെയ്തവാറെ: "അവിടെ ഉള്ള അലങ്കാരാദികൾ
ഒക്കവെ അറിയിച്ചു എന്നല്ല; ഈ സ്ഥലങ്ങൾ ഒക്ക
വെ നമ്മുടെ സ്വരൂപത്തിങ്കൽ അത്രെ വിധി ആകു
ന്നത്" എന്നുണർത്തിച്ചവാറെ അരുളിചെയ്തു മഹാ
രാജാവ്. "അതിന്നു നമ്മാൽ കൎത്തവ്യമില്ല" എന്നു
കേട്ടവാറെ, പറഞ്ഞു; "ഈ സ്ഥാനം ഇങ്ങു വേണം
എന്നുവരികിൽ അടിയേൻ പിടിച്ചടക്കി തരുന്നുണ്ടു"
എന്നു കേട്ടുവാറെ പൂന്തുറക്കോൻ: "എങ്കിൽ നിന്നെ
വലത്തു ഭാഗത്ത്‌ നിൎത്തീടുന്നുണ്ട് എന്നു കേട്ടപ്പോൾ,
അവൻ കടലിലൂടെയും മറ്റുള്ളവർ കരയൂടെയും തെ
ക്കോട്ടെക്ക് പട കൂടി ജയിച്ചു ഓരോരോ നാടും നഗര
ങ്ങളും ഗ്രാമങ്ങളും ക്ഷേത്രങ്ങളും അടക്കിക്കൊണ്ടു,
വ്യാഴവട്ടം തികയും പോഴേക്ക തിരുനാവായിൽ എ
ത്തി ഇരിക്കുന്നു (ആ സ്ഥാനങ്ങളും അടക്കി). അവന
ന്നു മികവിനാലെ കമ്പവെടിയും കല്പലയും (കപ്പ
ലോട്ടവും? തീൎത്തു, പണ്ടാരും കണ്ടിട്ടില്ലാത്ത വിശേ
ഷം എന്നേക്കും കുറവു വരാതെ ഇരിപ്പാൻ മുതലും
വെച്ചു, "അങ്ങു കോഴിക്കോട്ട് കോയ" എന്നു പേരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/94&oldid=185824" എന്ന താളിൽനിന്ന് ശേഖരിച്ചത്