ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൪ –

മാറടി എഴുന്നെള്ളിച്ചു, ചേരമാൻ വാളും പിടിച്ചു,
സിംഹാസനത്തിന്മേൽ വെള്ളയും കരിമ്പടവും വിരി
ച്ചു, വീരചങ്ങലയും ധരിച്ചു, തിരുമുടിപ്പട്ടം കെട്ടി, അഴ
ലൂർ (അയലൂർ) ശാൎക്കര രണ്ടു വഴിയിൽ മൂവാറു (൧൮)
സംഘവും കൂടി എത്തി, "ചേരമാന്നാടു ൧൬0 വഴി
നാട്ടിലും കോയ്മസ്ഥാനം നടത്തി, പശുബ്രാഹ്മണ
രെയും ദേവന്മാരെയും രക്ഷിച്ചു, പെണ്ണും പിള്ളയും
ആനന്ദിപ്പിച്ചു വഴിപിഴ തീൎത്തു; മഹാരാജാവായിരു
ന്നു വാഴുക" എന്നു കല്പിച്ചു, — ബ്രാഹ്മണരും വെട്ടത്തു
കോവിലും, തിനയഞ്ചേരി ഇളയതും, ആഴുവാഞ്ചേരി
തമ്പ്രാക്കളും കൂടി തിരുമുടി പഴയരി ചാൎത്തി, ധൎമ്മഗു
ണത്തു പണിക്കർ ഉടവാൾ അണച്ചു, പണ്ഡാരഭൂ
മുഖത്തിരുന്നരുളി, ൫000 നായർ പ്രഭുകൎത്താവു തൊ
ഴുതു ചേകിച്ചു, പിന്നെ ൧oooത്തിന്റെ ചേകവും
കഴിഞ്ഞു, നല്ല നേരം കൊണ്ടു കോഴിക്കോട്ടേക്ക് എ
ഴുന്നെള്ളുമ്പോൾ ൧൮ വാദ്യവും അടിപ്പിച്ചു. മുത്തുകകു
ടയും (വെങ്കൊറ്റക്കുട) രത്നത്തഴയും പിടിപ്പിച്ചു. പ
ള്ളിത്തണ്ടിന്മേൽ ഇരുന്നള്ളി, വെള്ളി കാളാഞ്ചിയും
പൊന്നിൻ കാളാഞ്ചിയും പിടിപ്പിച്ചു, പൊന്നും വെ
ള്ളിയും കെട്ടിയ പലിശക്കാരെ കൊണ്ട് അകമ്പടി ത
ട്ടും തട്ടിച്ചു നടവെടി വെപ്പിച്ചു കൈത്തോക്കിൻ പു
രുഷാരത്തോടും കൂടി പന്നിയങ്കര എഴുന്നെള്ളി, ദുൎഗ്ഗാ
ദേവി തൃക്കൺ പാൎത്തു, ൫ooo പ്രഭുകൎത്താവും കോഴി
ക്കോട്ട് തലച്ചെണ്ണോരും, കോശയും കാതിയാരും ത
ണ്ടിന്മേൽ അകമ്പടി നടന്നു, ൧ooooത്തിൽ മുപ്പത്ത്
രണ്ടിലുള്ളവർ കച്ചയും തലയിൽ കെട്ടുംകെട്ടി, ൧oooo
ലോകരും കൂടി കല്ലായ്ക്കൽ ചെന്നു "മുമ്പിൽ മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/98&oldid=185828" എന്ന താളിൽനിന്ന് ശേഖരിച്ചത്