ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

രുളപ്പാട്ടാൽ തളിയിൽ കൎമ്മദാനങ്ങൾ ചെയ്തു– ബ്രാഹ്മണരുടെ അനുഗ്രഹത്തൊടും കൂടി തളിയും സങ്കെ
തവും രക്ഷിച്ചു, മക്കത്ത കപ്പൽ വെപ്പിച്ചു,—തിരുനാവായി മണല്പുറത്ത നിന്ന മഹാമകവെല
രക്ഷിച്ചു നടത്തുവാൻ കല്പിച്ച (ആറങ്ങൊട്ടു സ്വരൂപത്തെ വെട്ടി ജെയിച്ചു നെടിയിരിപ്പിൽ
സ്വരൂപം അടക്കി നടത്തി) വള്ളുവകൊനാതിരി രാജാവിനെ നീക്കം ചെയ്തു, നെരും ന്യായ
വും നടത്തി ൧൭ നാടും അടക്കി, ൧൮ കൊട്ടപടിയും അടുപിച്ചു അങ്ങിനെ ഇരിക്കുന്നു നെടുവി
രിപ്പിൽ സ്വരൂപം

[മസ്ക്കിയത്ത ദ്വിപിങ്കൽ ഇരുവർ പുത്രന്മാർ ജനിച്ചുണ്ടായി (ഒരു ബാവയ്ക്ക പിറന്നവർ)-
ഇടഞ്ഞപ്പൊഴെ അവരുടെ ബാപ്പാ മൂത്തവനൊട പറഞ്ഞു„ നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയ
വൻ നിന്നെ വധിക്കും, എന്റെ ശെഷത്തിങ്കൽ അതുകൊണ്ട നിങ്ങൾ ഇരിവരും ഇവിടെ ഇരി
ക്കെണ്ടാ— നീ വല്ല ദ്വീപാന്തരത്തിങ്കൽ പൊയി നിന്റെടം കഴിക്കെ അത്ര നിണക്ക നല്ലതു—
അതിന്നു നിണക്ക പൊറുപ്പാൻ മാത്രം പൊന്നു തരുന്നുണ്ടു” എന്നു പറഞ്ഞു— ഒരു കപ്പലിൽ പിടി
പ്പതു ദ്രവ്യം കൊടുത്തു അവനെ അയച്ചു— അവൻ അനെകം രാജ്യങ്ങളിൽ ചെന്നു അവിടവിടെ
വാഴും രാജാക്കന്മാരെ കണ്ടു തിരുമുല്ക്കാഴ്ച വെച്ചാൻ— അതൊ എന്തെല്ലാം കാഴ്ചവെച്ച അച്ചാ
റു പൂശി പെട്ടിയിൽ പൊന്നും വെച്ചടച്ചു അച്ചാറെന്നു പറഞ്ഞ വെക്കും— അങ്ങിനെ വെപ്പാൻ
കാരണം— അവരവരുടെ നെരും നെരുക്കെടും തിരിച്ചറിഞ്ഞ വിശ്വസിപ്പാനായിട്ട (നെരു
ള്ളിടത്ത തനിക്കിരിപ്പാൻ) അവരവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു കണ്ടതു— രാ
ജാക്കൾ ആരും അതിന്റെ നെർ പറഞ്ഞില്ല— പിന്നെ പൂന്തുറക്കൊനെ കണ്ടു വെച്ചവാറെ
പറഞ്ഞു„ ഇതാ ഇതു നിന്നൊടു പകൎന്നു പൊയി ഇതച്ചാറല്ല സ്വൎണ്ണം (ആകുന്നു)” എന്നു പറഞ്ഞ
വാറെ„ വിശ്വസിപ്പാൻ നന്നു” എന്നു വന്നു ബൊധിക്കയും ചെയ്തു— ഇങ്ങിനെ കൊഴിക്കൊട്ട
കൊയ (കൊശ) വന്ന പ്രകാരം— — ഒരു നാൾ വില‌്വമംഗലത്തു ശിവാങ്ങൾ (ശിവമയന്മാർ) വടക്ക
നിന്നു രാമെശ്വരത്തിന്നാമാറ എഴുന്നെള്ളുമ്പൊൾ കൊഴിക്കൊട്ട തളിയിൽ പൂന്തുറക്കൊൻ
തന്റെ വൎത്തമാനം കെൾ്പീച്ച നെരം ശിവാങ്ങൾ അരുളിചെയ്തു„ ൟ സ്ഥലത്തിന്നും ൟ സ്വ
രൂപത്തിന്നും വരുന്നൊര അനൎത്ഥം പൊവാനായ്ക്കൊണ്ട ദാനധൎമ്മാദികളും ൟശ്വരസെവ
കളും ചെയിപ്പിക്കയും വെണം” എന്നാറെ„ അതൊ എങ്ങിനെ” എന്നും„ എന്തെല്ലാം വെണ്ടുവത”
എന്നും ഉണൎത്തിച്ചവാറെ ശിവാങ്ങൾ അരുളിചെയ്തു—„ ദാനമാകുന്നതു ൟ ക്ഷെത്രത്തിങ്കൽ ആ
ണ്ടൊന്നിന്നു തുലാമാസത്തിൽ രെവതി തുടങ്ങി ൭ ദിവസം എത്തിയ ജനത്തിന്നു (സദ്യ) ഭക്ഷണ
വും കൊടുത്തു, നൂറ്റൊന്നു സ്മാൎത്തന്മാൎക്ക ൧൦൧ പണം കെട്ടി ദാനം ചെയ്തു, തുലാഭാരം ഹിരണ്യ
ഗൎഭം, മാഹാമൃത്യുഞ്ജയം, പറക്കുംകൂത്തു, കൂടിയാട്ടം, ഭാരതം വായിപ്പിക്ക എന്നിങ്ങിനെ രാജാക്ക
ന്മാൎക്കായിട്ടുള്ള ക്രിയകളും വലുതായ ഗണപതി ഹൊമവും ഭഗവതി സെവയും ഇവ ഒക്കയും കഴിപ്പി
ച്ചു— താന്താൻ പരിപാലിക്കെണ്ടുന്നതും— ഇങ്ങും അടക്കിയതും— കുതം ഇല്ലാഞ്ഞ-
കൂടം വീഴുന്നതും അടക്കി രക്ഷിച്ചു— അവിടവിടെ പൂജാനിവെദ്യാദികളും വഴിപൊലെ കഴിപ്പി
ച്ചു കൊണ്ടാൽ ൟ സ്വരൂപം വൎദ്ധിക്കും” എന്നരുളിചെയ്തു— അപ്പൊൾ അങ്ങൊട്ടുണൎത്തിച്ചു„ അ


൧൧

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/45&oldid=186963" എന്ന താളിൽനിന്ന് ശേഖരിച്ചത്