ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

സ്വരൂപത്തിൽ ചെകവരായിട്ട വളരെ ആൾ ഉണ്ട (൫൨ കാതം, ൧൮ മാടമ്പികൾ, ൪൨ കാൎയ്യക്കാരും
അതിൽ ബാല്യത്തച്ചൻ മുമ്പൻ)–

{പറവൂർ എന്ന കൊവിലും മാടത്തിങ്കൽ കൊവിലും കൊച്ചിയിൽ മൂത്ത കൊവിലും കൊച്ചിയി
ൽ ഇളയ കൊവിലും— അങ്ങിനെ ഇരിക്കും കാലത്ത, കൊച്ചിയിൽ നാടുമുറ്റത്ത ഒരു ചെറു
നാരകം ഉണ്ടു, നാരങ്ങ കാച്ച മൂത്താൽ ഇളയതാവഴിയും ആളുകളും കൂടിവന്നു പറച്ചു കൊണ്ടു
പൊയ്ക്കളയും— അക്കാലം രെവതി പട്ടദാനം കഴിഞ്ഞ ഒരു പട്ടതിരി അവിടെക്ക എഴു
ന്നെള്ളി രെവതി പട്ടദാനത്തിന്റെ ഊട്ടും സംഭാരവും ചൊദിച്ചു, മൂത്ത താവഴിയിന്നു ഊ
ട്ടും സംഭാരങ്ങളും പറഞ്ഞു നാരങ്ങകറിയുടെ യൊഗങ്ങളും കെൾ്പിച്ചു—„ ഈ ചെറുനാരങ്ങ മൂപ്പി
ച്ചു എനിക്ക തരെണം” എന്നരുളിചെയ്തു ഭട്ടത്തിരി— നാരങ്ങ മൂത്താൽ ഇളയതാവഴിയും
ആളുകളും കൂടവന്നു പറിച്ചു പൊയികളയും അതിന്നൊരുപദെശം ഉണ്ടെന്നരുളിചെയ്തു
ഭട്ടതിരി—„ താമൂതിരിയുടെ ആളെ പാൎപ്പിച്ചാൽ നാരങ്ങ മൂത്തു കിട്ടും എന്നാൽ ഒരാളെ കൂട
പാൎപ്പിച്ചുപൊകെണം” എന്നരുളിചെയ്തു മൂത്തതാവഴിയിന്നു— എന്നാറെ തന്റെ വാല്യക്കാ
രനെ കൂടി നൃത്തി„ വെട്ടികൊന്നുപൊയാൽ ചൊദ്യം എന്ത” എന്നു അവൻ ചൊതിച്ചു—„ വെ
ട്ടികൊന്നു പൊയാൽ താമൂതിരിയെ കൊണ്ടു കൊച്ചികൊട്ടയുടെ ഒടു ചവിട്ടിച്ചെക്കുന്നുണ്ടു”-
എന്നു ഭട്ടതിരീ അരുളിചെയ്തു അവനെ പാൎപ്പിച്ചു എഴുന്നെള്ളി— എന്നാറെ നാരങ്ങ മൂ
ക്കുകയും ചെയ്തു– ഇളയ താവഴിയും ആളുകളും വന്നു നാരങ്ങ പറിപ്പാന്തുടങ്ങിയപ്പൊൾ„ നാ
രങ്ങ പറിക്കരുത” എന്നവൻ പറഞ്ഞു— അതു കെളാതെ നാരങ്ങ പറിച്ചു തുടങ്ങി— എന്നാ
റെ നൊമ്പടെ തമ്പുരാന്റെ തൃക്കാലാണ ഇട്ടു— ആണ കെളാതെ നാരങ്ങ പറിച്ചു— എ
ന്നാറെ പറിച്ചവന്റെ കൈയും വെട്ടി അവനെയും കൊന്നു— അതു കെട്ടു ഭട്ടതിരി കൊ
ച്ചിയിൽ എഴുന്നെള്ളി ൩ ഓട എടുത്തു തന്നുടെ ഇല്ലത്ത വന്നു വീരാളിപട്ടിൽ പൊതി
ഞ്ഞു താമൂതിരികൊവിലകത്ത എഴുന്നെള്ളി നൊമ്പടെ തമ്പുരാൻ തിരുമുൽകാഴ്ച വെ
ച്ചു—„ ഇത എന്ത” എന്നു അരുളിചെയ്തു തമ്പുരാൻ—„ ബ്രാഹ്മണൎക്ക സത്യം പറകയാവു
അസത്യം പറയരുത— താമൂതിരിയുടെ ആളെ കൊച്ചികൊട്ടയിന്നു കൊച്ചിയിൽ ഇള
യതാവഴിയും ആളുകളും കൂടി വെട്ടികൊന്നു— അതിന്നു കൊച്ചികൊട്ടയുടെ ഒടാകുന്നി
തു— തൃക്കാലടി എടുത്തു ചവിട്ടികളകെ വെണ്ടു” എന്നു ഭ. ഉണൎത്തിച്ചു— നൊമ്പടെത
തൃക്കൺ ചുവന്നു തിരുമെനി വിയൎത്തു തിരുവിൽ ചിറക്കലെക്ക എഴുന്നെള്ളി ൩൦൦൦൦
ത്തിനും ൧൦൦൦൦ത്തിന്നും പയ്യനാട്ടു ലൊകൎക്കും തിരുവെഴുത്ത എഴുതി വരുത്തി ലൊകൎക്ക
ചിലവിന്നും വെച്ചു, അച്ചനും ഇളയതും ഉണ്ടയും മരുന്നു കെട്ടിച്ചു, കൊച്ചികൊട്ടെക്ക നെ
രെ കൂട്ടി കൊട്ടയും തച്ചു തകൎത്തു പൊന്നിരിക്കുന്നു എന്നു മുമ്പിലുള്ളവർ പറഞ്ഞു കെട്ടി
രിക്കുന്നു}

൨ തെക്ക വെണാട്ടടികളൊടു കൂടി ജയിച്ചു കപ്പം വാങ്ങി ചെൎത്തിരിക്കും കാലം എന്നെ
ക്കും മാറിവരാതെ ഇരിപ്പാൻ കാഴ്ചയായി മഹാ മകത്തിന്നു ഒരു കൊടിയും കൊടുത്തു വിട്ടു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/52&oldid=186974" എന്ന താളിൽനിന്ന് ശേഖരിച്ചത്