ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬ —

ത്താൻ പറങ്കി മൂപ്പന്മാരുമായി വിചാരിച്ചു. "ഞാൻ
"പോയി രാജാവെ കാണും; ആപത്തുണ്ടായാൽ നി
"ങ്ങൾ ഒട്ടും പാൎക്കരുത്; ഉടനെ നങ്കൂരം എടുത്തു പൊ
"ൎത്തുഗലിൽ ഓടി മലയാളത്തിലെ വഴി അന്വേഷി
"ച്ചു കണ്ട പ്രകാരം എല്ലാം അറിയിക്കെണം" എന്നു
കല്പിച്ചു വസ്ത്രാലങ്കാരങ്ങളെ ധരിച്ചു വെടി വെച്ചു
കൊടി പറപ്പിച്ചു ൧൨ പറങ്കികളൊടും കരക്ക ഇറങ്ങി.
അനന്തരം നായന്മാർ എതിരേറ്റു വണങ്ങി തണ്ടിൽ
കരേറ്റി എല്ലാവരും ഘോഷിച്ചു നടയായി പുറപ്പെ
ട്ടു, കാപ്പുകാട്ട് എത്തി, സല്ക്കാരം വാങ്ങി അനുഭവി
ച്ചതിന്റെ ശേഷം, ചങ്ങാടത്തിൽ കയറി പുഴവഴി
യായി ചെല്ലുമ്പൊൾ, രണ്ടു പുറവും അനെകം വലി
യ പടവുകൾ കരക്ക് വലിച്ചു ഓല മേഞ്ഞ നില്ക്കു
ന്നത കണ്ടു കിഴിഞ്ഞു മറ്റു തണ്ടുകളിൽ കയറി മഹാ
പുരുഷാരമദ്ധ്യത്തുടെ ചെന്നു ഒരു മതിലകത്ത് എ
ത്തുകയും ചെയ്തു. അതിൽ വലുതായിട്ടുള്ള ഒരു ചെമ്പ
തൂണും അതിന്മീതെ ചെമ്പു കൊഴിയും പ്രവേശ
ത്തിൽ ൭ മണികളും തൂങ്ങുന്നതും കണ്ടു. ബ്രാഹ്മണർ
എതിരേറ്റു കപ്പിത്താൻ മുതലായവരുടെ മെൽ വെ
ള്ളം തളിച്ചു തീൎത്ഥവും പ്രസാദവും കൊടുത്തു. കപ്പി
ത്താൻ ഇതു പള്ളിമൎയ്യാദ എന്നു വിചാരിച്ചു, നെറ്റി
മേൽ തൊട്ടു; പിന്നെ കൈമെൽ തേപ്പാൻ വസ്ത്രം
നിമിത്തം സമ്മതിച്ചതും ഇല്ല. ക്ഷേത്രത്തിൽ പോ
യി കൊത്തുവാൾ സാഷ്ടാംഗം വീണപ്പോൾ, അവ
രും മുട്ടുകുത്തി നമസ്കരിച്ചു. നാലു കൈകളും ദീൎഘപ
ല്ലും മറ്റും ബീഭത്സരൂപങ്ങളായ ബിംബങ്ങളെ കണ്ടാ
റെ, ഒരു പറങ്കി "ഇതു ദൈവം അല്ല പിശാച

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/10&oldid=181652" എന്ന താളിൽനിന്ന് ശേഖരിച്ചത്