ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

.— ൯൮ —

മീർഹുസെൻ രണ്ടു മൂന്നു വെടിവെച്ചു കടന്നു പുഴ
യുടെ അകത്തു നങ്കൂരം ഇടുകയും ചെയ്തു.

പിറ്റെന്നാളുണ്ടായ പടയിൽ മയിമാമ പാമരത്ത
ട്ടിൽനിന്നു നമസ്കാരം ചെയ്യുന്നേരം ഒർ ഉണ്ടകൊ
ണ്ടു മരിച്ചു; അവന്നു പിന്നെത്തെതിൽ കവറും നി
ത്യവിളക്കും സ്ഥാപിച്ചിരിക്കുന്നു.വൈകുന്നേരത്തുദ്വീ
പിൽനിന്നുള്ള രൂമിക്കപ്പലും മിസ്രക്കാരുടെ തുണക്കാ
യി വന്നു കൂടി അപ്പൊൾ, അൾ്മൈ ദയും കൂട "ഇവ
രുടെ നേരെ നില്പാൻ കഴികയില്ല" എന്നു കണ്ടു രാ
ത്രിയിൽ പുറപ്പെട്ടു പോയനേരം കപ്പൽ മീൻപിടി
ക്കാർ പുഴയിൽ തറച്ച കുറ്റികളിൽ തടഞ്ഞു കുറയകാ
ലംചെന്നപ്പോൾ മണലിൽ ഉറച്ചുപോയി അവനു
കവൂൽ ചെയ്വാനൊ തോണിയിൽ കയറി മണ്ടിപ്പോ
വാനൊ മനസ്സില്ലായ്കയാൽ, രൂമികളുടെ ഉണ്ടമാരി
കൊണ്ടു കപ്പല്ക്കാരോടു കൂട അന്തരിച്ചു. ശേഷം പ
റങ്കിക്കപ്പൽ ഇറക്കം നിമിത്തം സഹായിപ്പാൻ പ്രാ
പ്തിയില്ലാതെ അഴിമുഖത്തുനിന്നു സങ്കട വൎത്തമാന
ത്തെ കണ്ടശേഷം കൊച്ചിക്കു ഓടി അഛ്ശനെ അറി
യിക്കയും ചെയ്തു. ഇനി പൊൎത്തുഗലെ ഹിന്തുക്കടലി
ൽനിന്നു നീക്കുവാൻ സമയംആയി എന്നുള്ള ശ്രു
തിസകലതീരങ്ങളിലുംപരന്നുമയിമാമ, മീർഹുസെൻ
രൂമിമലക്കയാജ് എന്ന ൩ പേൎക്കും കവിപ്രസിദ്ധി
വരികയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/102&oldid=181745" എന്ന താളിൽനിന്ന് ശേഖരിച്ചത്