ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൯ —

൩൮. അൾ്മൈദ പക വീളുവാൻ
വട്ടം കൂട്ടിയതു.

൧൫൦൮ നവമ്പ്ര. അൾ്മൈദ കൊച്ചിക്ക് വന്നു
വേണാട്ടു മന്ത്രികളെ കണ്ടു "കൊല്ലത്തിലെ പാണ്ടി
"ശാലക്ക്നാശം വന്നതു വേണാട്ടടികൾക്ക് സങ്കടം
"തന്നെ. ഇനി പടവേണ്ടാ; ഞങ്ങൾ ൩൦൦ ബഹാർ
"മുളകു തന്നെച്ചാൽ, നിരന്നു വരികയില്ലയൊ എന്ന
"വർ ബോധിപ്പിച്ചത് കേട്ടാറെ, പോരാ പൊന്തമ്പു
"രാന ൨ ചൊല്ക്കൊണ്ട മാണിക്യം ഉണ്ടല്ലൊ അവ
"ഞാൻ മടങ്ങിപ്പോയാൽ മാനുവെൽ രാജാവിന്നു തി
"രുമുല്ക്കാഴ്ച വെക്കട്ടെ" എന്നു പറഞ്ഞപ്പൊൾ, അ
വർ "കല്പനയില്ല" എന്നു ചൊല്ലി പുറപ്പെട്ടുപോയി
ഉടനെ മകന്റെ മരണവൃത്താന്തം അറിയിക്കുന്ന ദൂത
നും വന്നു അൾ്മൈദ അതു കേട്ടാറെ, മുറിയെ പൂട്ടി
൩ ദിവസം ആരെയും കാണാതെ ദുഃഖിച്ചു പാൎത്തു
പിന്നെ ചങ്ങാതിയുടെ ചൊൽ കേട്ടു തന്റെ അതി
ഖേദത്തെ മറച്ചു പരിഭവം വീളുവാൻ ശ്രമിക്കയും
ചെയ്തു. പിന്നെ പെരിമ്പടപ്പും വന്നു അവനെ ക
ണ്ടു "പുത്രൻ പോയതിനെ കൊണ്ടു ദുഃഖിക്കേണ്ട
"നാം എല്ലാവരും അവന്നൊത്തവണ്ണംമാനം രക്ഷി
ച്ചു കൊൾകെ വേണ്ടു" എന്ന ആശ്വാസവാക്കു
പറഞ്ഞു നായന്മാരിൽ ഉത്തമന്മാർ ൪൦൦ പേരെ തെ
രിഞ്ഞു കടൽ യുദ്ധത്തിന്നായി അൾ്മൈദെക്ക് ഏല്പി
ച്ചു കൊടുക്കയും ചെയ്തു. അവരെ കൂടാതെ ൧൩൦൦ വെ
ള്ളക്കാരെ ചേൎത്തു പടകുകളിൽ കരേറ്റി (നവെമ്പ്ര


9✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/103&oldid=181746" എന്ന താളിൽനിന്ന് ശേഖരിച്ചത്