ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൫ —

"പോയിട്ടുണ്ടൊ" എന്നിങ്ങനെ കേട്ട നേരത്തു അ
ൾ്മൈദ കയൎത്തു അൾബുകെൎക്ക "ഭവനത്തിൽ തന്നെ
തടവുകാരനായി പാൎക്ക" എന്നു കല്പിച്ചു. "ഇനി
"കൊച്ചിരാജാവിന്റെ വല്ല നായന്മാരുമായി ന്യായം
"പറയുന്ന പ്രകാരം കണ്ടുവെങ്കിൽ ശിക്ഷിക്കാതിരി
ക്കയും ഇല്ല." എന്നു ഖണ്ഡിച്ചു പറഞ്ഞു.

അങ്ങിനെ ഇരിക്കും കാലം മാനുവെൽ രാജാവ്
മിസ്രയുദ്ധപട്ടത്തിന്റെ ശ്രുതി കേട്ടിട്ടു ഫെൎന്നന്ത
കുതിഞ്ഞോ എന്ന ധളവായിയെ ൧൫ കപ്പലുകളോടും
൧൬൦൦ൽ പരം ചേകവരോടും കൂടെ പൊൎത്തുഗലിൽ
നിന്ന നിയോഗിച്ചയച്ചു. (൧൫൦൯ മാൎച്ച ൧൨.)"താനും
"അൾബുകെൎക്കും ഒന്നിച്ചു പടയെ നടത്തി കോഴി
"ക്കോട സംഹരിച്ചു വൻകച്ചവടത്തെ കുറവു കൂടാ
തെ വൎദ്ധിപ്പിച്ചു നടത്തേണം" എന്നും മറ്റും കല്പി
ക്കയും ചെയ്തു. അവൻ ൟ രാജ്യത്തിൽ എത്തും മുമ്പെ
അൾ്മൈദ അധികം കോപിച്ചു. "അൾബുകെൎക്ക അ
"ടങ്ങുന്നില്ലല്ലൊ; അവൻ കൊച്ചിയിൽ പാൎത്താൽ
"നാശം വരും ആകയാൽ, തെറ്റെന്നു അവനെ കപ്പ
ലിൽ കരേറ്റി കണ്ണനൂരിൽ ഓടി പാൎക്കേണം" എന്നു
കല്പിച്ചു ബ്രീതൊവെ അറിയിക്കയും ചെയ്തു; അതു
കൊണ്ടു അൾബുകെൎക്ക് വേവുന്ന മനസ്സോടെ ക
ണ്ണനൂരിൽ ഇറങ്ങി വന്നാറെ, ബ്രീതൊ അവനെ
ഒരു പൊട്ടനെയൊ കള്ളനെയൊ എന്ന പോലെ ഭാ
വിച്ചു അപമാനിച്ചു പാൎപ്പിച്ചു. (അഗുസ്ത.) ആ മാ
സത്തിൽ തന്നെ മറ്റൊരു കപ്പിത്താനെ കപ്പലോടെ
അച്ചി, മലാക്ക രാജ്യങ്ങളിലെക്കയച്ചു കിഴക്കെദ്വീപു
കളിലും പൊൎത്തുഗൽ നാമത്തെ പരത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/109&oldid=181752" എന്ന താളിൽനിന്ന് ശേഖരിച്ചത്