ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭ —

"രൂപമായിരിക്കും എന്റെ നമസ്കാരം സത്യദൈവ
"ത്തിന്നായിട്ടത്രെ" എന്ന സ്വഭാഷയിൽ പറഞ്ഞത്
കേട്ടു, കപ്പിത്താൻ ചിരിച്ചു എഴുനീറ്റു. അവിടെ നി
ന്ന് പുറപ്പെട്ടു. രാജധാനിയിൽ എത്തിയപ്പോൾ, മ
റ്റൊരു അമ്പലത്തിൽ പ്രവേശിച്ചു ഭഗവതിയെ ക
ന്യാമറിയ എന്നു വിചാരിച്ചു വന്ദിച്ചു. കാഹളം നട
വെടി മുതലായ ഘോഷത്തോടും കൂടെ മതിലകത്തു
ചെന്നു; അതിന്നു നന്നാലു കന്മതിലുകളും ഓരൊ
ഗോപുരങ്ങളിൽ പതുപ്പത്തു കാവൽക്കാരും ഉണ്ടു. ക
മ്മന്മാർ, പണിക്കന്മാർ, മേനൊക്കി മുതലായ സ്ഥാ
നികൾ അനവധി നില്ക്കും; കാവൽക്കാർ പുരുഷാര
ത്തെ നീക്കുമ്പോൾ, തിക്കും തിരക്കും കൊണ്ടു ചിലർ
മരിച്ചു. നാലാം പടവാതില്ക്കൽ ഭട്ടത്തിരിപ്പാട എതി
രേറ്റു കപ്പിത്താനെ ആശ്ലേഷിച്ചു, വലങ്കൈ പിടി
ച്ചു ആസ്ഥാനമണ്ഡപത്തിൽ തിരക്കകത്തു പ്രവേ
ശിപ്പിച്ചു. അതിൽ പച്ചപ്പടം വിരിച്ചതും പല ദിവ്യാം
ബരങ്ങൾ വിതാനിച്ചതും ചുറ്റുമുള്ള ഇരുത്തിപ്പലക
മേൽ മന്ത്രികൾ ഇരിക്കുന്നതും നടുവിൽ കട്ടിലിന്മേൽ
കുന്നലക്കോനാതിരി രാജാവ് കിടക്കുന്നതും കണ്ടു. അ
വൻ വൃദ്ധൻ വലങ്കെയിൽ ൧൪ രത്നമയ വീരച
ങ്ങല ഇട്ടതിനാൽ ഒരാൾ തൃക്കൈ താങ്ങണ്ടതായി
രുന്നു. കേശബന്ധത്തിന്മീതെ മുടി അണിഞ്ഞതും
കാതു സ്വൎണ്ണാലങ്കാരം കൊണ്ടു ചുമലോളം തുങ്ങുന്ന
തും അരയിൽ സൂൎയ്യദീപ്തികലൎന്ന ഉടഞ്ഞാൺ ധരി
ച്ചതും കണ്ടു. രണ്ടു ഭാഗത്തും വെറ്റിലത്തളികയും
പൊൻ കോളാമ്പിയും പൊൻ കിണ്ടിയും വെച്ചിരുന്നു.
മന്ത്രികൾ എഴുനീറ്റു വായി പൊത്തിനില്ക്കുമ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/11&oldid=181653" എന്ന താളിൽനിന്ന് ശേഖരിച്ചത്