ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൬ —

ഇങ്ങിനെ അൾ്മൈദ തന്റെടക്കാരനായി നടക്കു
മ്പൊൾ (൧൫ാ൯ അക്തമ്പ്ര ൧൬ ൹) കുതിഞ്ഞൊ ക
ണ്ണനൂരിൽ തന്നെ എത്തി നങ്കൂരം ഇട്ട ഉടനെ ബ്രീ
തൊ വസ്തുത അറിഞ്ഞു, ആരോടും ഒന്നും കല്പിക്കാതെ
ഒരു മഞ്ചിയിൽ കയറി കൊച്ചിക്ക ഓടുകയും ചെയ്തു.
കുതിഞ്ഞൊ കോട്ടയിൽ വന്നപ്പോൾ തന്നെ അൾ
ബുകെൎക്ക എന്ന ബന്ധുവെ വരുത്തി രാജാവിൻ
ചൊല്ലാൻ സഹനായകൻ എന്ന മാനിക്കയും ഒന്നൊ
ത്തു കാൎയ്യവിചാരം തുടങ്ങുകയും ചെയ്തു. പിന്നെ ഇ
രുവരും ഘോഷത്തോടെ പുറപ്പെട്ടു കൊച്ചിയിൽ എ
ത്തിയാറെ, (അക്ത. ൨൯.) അൾ്മൈദ കാൎയ്യാദികളെ
എല്ലാം ഭരമേൽപ്പിച്ചു താനും ഉറ്റ ചങ്ങാതികളുമായി
കേരളത്തെ വിട്ടു വിലാത്തിയിലേക്ക് ഓടി പോകയും
ചെയ്തു. (ദിശമ്പ്ര) അവന്ന നല്ല യാത്ര സാധിച്ചില്ല
താനും. കെപ്പിൽ എത്തിയപ്പൊൾ കപ്പലിൽ വെള്ളം
കയറ്റുവാൻ കരക്കിറങ്ങി പീപ്പകളെ നിറക്കുമ്പൊൾ
തന്നെ കാപ്പിരികൾ പാഞ്ഞു വന്നു വിലക്കി കുന്തം
ചാടി തുടങ്ങി അന്നു മുറി ഏറ്റിട്ടു അവനും സഖി
യായ ബ്രീതൊവും മയങ്ങി നിസ്സാരമായ കാട്ടാള ശ
ണ്ഠയാൽ പട്ടുപോകയും ചെയ്തു. ൧൫൧൦ മാൎച്ച ൧ ൹)
൪ വൎഷം പറങ്കികൾക്ക് ജയശ്രീത്വമുള്ള മൂപ്പനായി
പാൎത്ത അൾ്മൈദയുടെ അവസാനം ഇവ്വണ്ണമത്രെ
സംഭവിച്ചതു. അവൻ കഠിനഹൃദയമുള്ളവൻ എങ്കി
ലും കാമലൊഭങ്ങളെ വെറുക്കയാൽ, മിതമായുള്ള കീ
ൎത്തിയെ ശേഷിപ്പിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/110&oldid=181753" എന്ന താളിൽനിന്ന് ശേഖരിച്ചത്