ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൩ —

൪൩. കൃഷ്ണരായൎക്ക് ദൂതയച്ചു ഗോവ
യിൽനിന്നു വാങ്ങിപ്പോയതു.

ആനഗുന്തിയിൽ അക്കാലം വാഴുന്നവൻ നര
സിംഹരായരുടെ അനുജനായ വീരകൃഷ്ണദേവരായർ
തന്നെ. മറ്റ എല്ലാ രായരിലും ശ്രീത്വം ഏറിയവൻ
തന്നെ; ഇവനോടു മമതയാകിൽ ഇസ്ലാമിന്നു ദക്ഷി
ണ ഖണ്ഡത്തിൽ വാഴ്ചയില്ലാതാക്കുവാൻ വിഷമമി
ല്ല എന്ന അൾബുകെൎക്ക് കണ്ടു ലുയിസ്സ് പാതിരി
യെ തന്റെ ദൂതനാക്കി തുംഗഭദ്രാതീരത്തുള്ള നഗര
ത്തിലേക്ക് അയച്ചു; അവനോടു കൂടെ ദ്വിഭാഷിയാ
യ ഗസ്പാരെയും കാഴ്ചക്ക വേഗതയുള്ള കുതിരകളെയും
അയച്ചു ഉണ്ടായ വൎത്തമാനങ്ങളെ എല്ലാം രായരെ
അറിയിച്ചു ക്രിസ്തുവേദത്തിന്റെ സാരാംശവും അറി
"യിച്ചു, "രായരെ ഇങ്ങെ പക്ഷത്തിന്നു അനുകൂല
"നാക്കി ചമക്കേണം മലയാളത്തിങ്കന്നു മാപ്പിള്ളമാരെ
"നീക്കേണ്ടതിന്നു പട ചെന്നു നോക്കുകയില്ലയോ?
"നിങ്ങൾ ചുരത്തിൻ വഴിയായി ഇറങ്ങി വന്നു ആ
"ക്രമിച്ചാൽ നാം കടൽ വഴിയായി ചെന്നു പീഡിപ്പി
"ക്കാം. എന്നാൽ കുതിരക്കച്ചവടത്തിന്നു വൈകല്യം
"ഒന്നും വരികയില്ല. വിശേഷിച്ചു മംഗലപുരം താൻ
"ഭട്ടക്കള താൻ നമുക്കു നല്ല സ്ഥാനമായി വരുന്ന പ്ര
"കാരം തോന്നുന്നു. അവിടെ കോട്ട എടുപ്പിപ്പാൻ അ
"നുവാദം തരുന്നു എങ്കിൽ നിങ്ങൾക്കല്ലാതെ, മറ്റ
"ഒരുത്തൎക്കും കുതിരകൾ വരാതിരിക്കേണ്ടതിന്നു ഞ
"ങ്ങൾ കടലിനെ അടച്ചു വെക്കാം" എന്നിങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/117&oldid=181760" എന്ന താളിൽനിന്ന് ശേഖരിച്ചത്