ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൫ —


ഓടുകയും ചെയ്യ. (൧൫൧൦ സപ്ത, ൧൫) കണ്ണന്നൂരിൽ
അണഞ്ഞു കോലത്തിരിയോടു കൂടികാഴ്ചക്കായി കോട്ട
യുടെ മുമ്പിൽ ഒരു കൂടാരത്തിൽ ചെന്നു കണ്ടു. അവി
ടെ രാജാവും മമ്മാലിമരക്കാരും കണ്ണനൂർ ദശീരായ
ചേണിച്ചേരി കുറുപ്പു മുതലായ മഹാലോകരുമായി ക
ണ്ട് അന്യോന്യം കുശലവാക്കുകൾ പറകയും ചെയ്തു

അവിടുന്നു കൊച്ചിമൂപ്പന്റെ കത്തുകളെ വായി
ച്ചു മടിയാതെ പുറപ്പെട്ടു കൊച്ചിയിൽ എത്തിയാറെ,
മൂത്തരാജാവ് മരിച്ചതിനാൽ കോയിലകത്തു കലശൽ
പല വിധേന വൎദ്ധിച്ച പ്രകാരം കേട്ടു. അതിന്റെ
ഹേതു (൩൧ാമദ്ധ്യായം) മീത്തൽ ഉദ്ദേശിച്ചു പറഞ്ഞു
വല്ലോ. മുമ്പേത്തെ സമ്പ്രദായം എന്തെന്നാൽ: മൂ
ത്തരാജാവ് സന്യാസം ദീക്ഷിച്ചു ക്ഷേത്രവാസിയാ
യി തീപ്പെട്ടാൽ വാഴുന്ന രാജാവ് രാജ്യഭാരം നേരെ
അനന്ത്രവങ്കൽ ഏല്പിച്ചു മൂത്തവനെ അനുഗമിച്ചു
സന്യാസം തുടങ്ങേണം എന്നത്രെ. അതു കൊണ്ട
ഉണ്ണികൊതവൎമ്മർ തീപ്പെട്ട പ്രകാരം കേട്ടാറെ, മുമ്പെ
ദ്രോഹിച്ചു പോയ അനന്ത്രവൻ താമൂതിരിയുടെ പട
ജ്ജനങ്ങളുമായി വൈപ്പിയോളം വന്നു ഉണ്ണിരാമ
ക്കൊയില്ക്ക ചൊല്ലി വിട്ടതിപ്രകാരം: "നിങ്ങൾ പറ
"ങ്കിയുടെ ചൊൽ കേട്ടു എന്റെ അവകാശം തള്ളി
"നാലു ചില്വാനം വൎഷം വാണുകൊണ്ടതിനാൽ എ
"നിക്ക് വേദന ഇല്ല. ഇപ്പോൾ നിങ്ങൾ ബോ
"ധം ഉണ്ടായിട്ടു രാജ്യം എങ്കൽ ഏല്പിച്ചു ക്ഷേത്രവാ
"സം തുടങ്ങിയാൽ എല്ലാം പൊറുക്കാം പൂൎവ്വമൎയ്യാദ അ
"റിയാമല്ലൊ മറന്നു എങ്കിൽ ബ്രാഹ്മണരോട് ചോദി
"ച്ചറികയും ചെയ്യാം" എന്നിങ്ങനെ എല്ലാം കേട്ടാറെ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/119&oldid=181762" എന്ന താളിൽനിന്ന് ശേഖരിച്ചത്