ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൬ —

പെരിമ്പടപ്പു പറങ്കിമൂപ്പരുമായി നിരൂപിച്ചു “രാജ്യം
വിട്ടു കൊടുക്കയില്ല" എന്നു നിശ്ചയിച്ചു. പിന്നെ
താമൂതിരിയുടെ പട വൎദ്ധിച്ചതിക്രമിച്ചപ്പോൾ ബ്രാ
ഹ്മണരും വന്നു പല പ്രകാരം മുട്ടിച്ചു മുറയിട്ടു പെണ്ണു
ങ്ങളും മന്ത്രിച്ചു തുടങ്ങിയ ശേഷം രാജാവ് തന്നെ
ക്ലേശിച്ചു "എനിക്ക് ന്യായം ഇല്ലല്ലൊ" എന്നു മന
സ്സിൽ കുത്തുണ്ടായിട്ടു മൂത്തരാജാവിൻ കോവിലകം
വിട്ടു വേറെ പാൎക്കയും ചെയ്തു. ആയതു പറങ്കികൾ
കേട്ടാറെ, കോട്ടയിൽ മൂപ്പനായ നൂനകസ്തൽ ബ്രകു
ഉടനെ ചെന്നു രാജാവെ കണ്ടു കാരണം ചോദിച്ചറി
ഞ്ഞാറെ, സമ്പ്രദായ നിഷ്ഠ നിമിത്തം ഹിന്തു രാജാ
ക്കന്മാരും അകപ്പെട്ട ദാസ്യത്തെ കുറിച്ചു വളരെ വി
സ്മയിച്ചു ചിരിപ്പാൻ തുടങ്ങുകയും ചെയ്തു, പിന്നെ
രാജാവിന്റെ കണ്ണുനീർ കണ്ടു ക്ഷമ ചോദിച്ചു മനം
തെളിയിപ്പാൻ വട്ടം കൂട്ടുകയും ചെയ്തു, അന്നു മുളന്തു
രുത്തി രാജാവ് കൊച്ചിയിൽ വന്നു പറങ്കികളുടെ ഭാ
വം ഗ്രഹിച്ചു പെരിമ്പടപ്പോടും കോട്ടമൂപ്പനോടും മുഖ
സ്തുതി പറവാൻ തുടങ്ങി: "ഞാൻ ഇന്നു തൊട്ടു ചന്ദ്രാ
"ദിത്യർ ഉള്ളളവും നിന്തിരുവടി കുടക്കീഴെ ഇടവാഴ്ച
നടത്തുകയുമാം" എന്നു കയ്യേറ്റു അപ്രകാരം പ്രമാ
ണം എഴുതിച്ചു ഒപ്പിടുകയും ചെയ്തു. അതിനാൽ രാ
ജാവിൻ മനം കുറയ തെളിഞ്ഞതല്ലാതെ, ശേഷം ചില
മാടമ്പികളും ഇടപ്രഭുക്കന്മാരും ബ്രാഹ്മണർ വിധി
ച്ചത് വഴിപ്പെടേണമൊ എന്നു ശങ്കിച്ചു. നൂനൊ
മൂപ്പൻ താമസം കൂടാതെ വടക്കെ അതിരിൽ ഓടി പുഴ
ക്കടവുകളെയും കാത്തു പാൎക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/120&oldid=181763" എന്ന താളിൽനിന്ന് ശേഖരിച്ചത്