ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൯ —

൪൫. അൾബുകെൎക്ക വീണ്ടും
ഗോവായുദ്ധത്തെ ഒരുക്കിയതു.


൧൫൧൦ സപ്തമ്പ്ര മാസം പറങ്കിമൂപ്പന്മാർ എല്ലാ
വരും കൊച്ചിയിൽ കൂടി നിരൂപിക്കുമ്പൊൾ അൾബു
ക്കെൎക്ക "ഇനി ഗോവയെ പിടിക്കേണം" എന്നു പ
റഞ്ഞത് എല്ലാവൎക്കും നീരസമായി തോന്നി മലയാ
ളത്തിൽ കൊച്ചി തന്നെ പ്രധാനനഗരം ആയിരി
ക്കട്ടെ "വടക്കെ മുസല്മാനരെ തടുക്കേണ്ടതിന്നു ഗോ
വയോളം നല്ലൊരു ദേശം കാണ്മാനില്ല. അവിടെ
അദിൽഖാൻ ഗുജരാത്തിനിജാം ഇവർ ഒഴികെ മിസ്രീ
സുല്ത്താനോടും എതൃക്കേണ്ടതിന്നു വേണ്ടുന്ന കോപ്പു
കളും തുറമുഖവും കോട്ടയും ഉണ്ടു" എന്നു പലപ്രകാരം
കാണിച്ചിട്ടും അവൎക്കു ബോധിച്ചില്ല. എങ്കിലും രാജ്യാ
ധികാരി വളരെ നിഷ്കൎഷയോടെ ചോദിച്ചു പോരുക
യാൽ, അവർ മിണ്ടാതെ ഇരുന്നു; അൾബുകെൎക്ക
അപ്പൊളുള്ള ൨൪ കപ്പലോടു പൊൎത്തുഗലിൽനിന്നു
പുതുതായി വന്ന ൧൦ കപ്പലും ചേൎത്തു ൧൫൦൦ വെള്ള
ക്കാരാകുന്ന പട്ടാളം കരേറ്റി കണ്ണന്നൂരിൽ ഓടി എത്തു
കയും ചെയ്തു. അവിടെ കുറയക്കാലം പാൎത്താറെ,
"ഗോവയിൽ തുറക്കർ ൯൦൦൦ത്തോളം ചേൎന്നു വന്നു"
എന്നുള്ള വാൎത്ത കേട്ടാറെ, പറങ്കികൾ ചിലർ മത്സ
രിച്ചു മറ്റവരെയും കലഹിപ്പിച്ചു "ഞങ്ങൾ കൊങ്ക
"ണത്തിൽ പോകയില്ല" എന്ന ആണ ഇടുവിക്ക
യും ചെയ്തു, ആയത താമൂതിരിയും അറിഞ്ഞു പെരി
മ്പടപ്പിൽ അവകാശിയായവനെ പടയോടും കൂടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/123&oldid=181766" എന്ന താളിൽനിന്ന് ശേഖരിച്ചത്