ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൫ —

"തമ്മിൽ സഖ്യത വേണം. ചാലിയത്ത് ഒരു കോട്ട
എടുപ്പാൻ തോന്നുന്നു എങ്കിൽ ദേശം തരാം, ഇനി
നമ്മുടെ കപ്പലോട്ടത്തെ മുടക്കരുതെ" എന്നും പറയി
ച്ചു. ആയത പിസൊറെയ്ക്ക പോരാതെ വന്നപ്പോൾ
"കോഴിക്കോട്ടിൽ മാത്രം ഒരു പറങ്കിക്കോട്ട എടുപ്പാൻ
അനുവദിക്ക ഇല്ല" എന്നു താമൂതിരി ഖണ്ഡിച്ചു പ
റകയാൽ, അൾബുകെൎക്ക കോഴിക്കോട്ടു കച്ചവടത്തെ
ഇല്ലാതാക്കുവാൻ അധികം ശ്രമിച്ച ശേഷം അറവി,
തുൎക്കരും ആ നഗരം വിട്ടു പോകയും ചെയ്തു. അക്കാ
ലം കോഴിക്കോട്ട നൂറ പണത്തിന്നു മുളകു വാങ്ങിയാൽ
(മിസ്ര) ജിദ്ദയിൽ തന്നെ ൧൨,000ത്തിന്ന വിൽക്കും; കോ
ഴിക്കോട്ടുള്ള കൊയപ്പക്കിയെ അൾബുകെൎക്ക ഗോവ
യിലേക്ക് വിളിച്ചു ചുങ്കത്തിരുത്തി മാനിച്ചു. അവൻ
ഒരു വൎഷം അവിടെ പാൎത്തു; പട്ടണത്തോടു പടക്കാ
യി വരുന്നവരെ തടുത്തു പൊരുതു ഒരുനാൾ പുരദ്വാര
ത്തിങ്കൽ പട്ടുപോകയും ചെയ്തു. കൃഷ്ണരായർ സമ്മാ
നം അയച്ചതല്ലാതെ ഭട്ടക്കളയിലെ രാജാവ് ഏറിയ
കാലം മറന്നിട്ടുള്ള കപ്പം അയപ്പാൻ ഓൎത്തു ക്ഷമ അ
പേക്ഷിച്ചു ഹൊന്നാവര, വെംഗപുര, ചാവൂൽദീപു
ൟ നഗരങ്ങളിൽ സ്വാമികളായവരും ഒക്കെയും വെ
വ്വെറെ മന്ത്രികളെ അയച്ചു കാഴ്ചകളെ വെപ്പിക്കയും
ചെയ്തു. ഇങ്ങിനെ വരുന്നവരോട എല്ലാം അൾബു
കെൎക്ക താൻ കാൎയ്യം പറഞ്ഞു താൻ എടുപ്പിക്കുന്ന മ
തിൽ, കൊത്തളം, കൊതിക്കാല, പള്ളികൾ മുതലായ
തും കാണിച്ചു കീൎത്തി അത്യന്തം പരത്തുകയും ചെയ്തു.
ഒരവകാശ സംഗതിക്കായി ഇടച്ചിൽ ഉണ്ടായിട്ടു മേ
ലരാവ് ഗോവയിൽ വന്നു അഭയം വീണാറെ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/129&oldid=181772" എന്ന താളിൽനിന്ന് ശേഖരിച്ചത്